ഇനി ഏത് സാധാരണക്കാർക്കും വീട്ടിലിരുന്ന് ഫോം പൂരിപ്പിച്ച് കൊണ്ട് സ്വയം ആധാരം എഴുതാവുന്നതാണ്. ആധാരം എഴുതുന്നവർക്കായി പതിനായിരങ്ങൾ പണം നൽകേണ്ടതില്ല

വസ്തു വിൽക്കുന്നതിനും വാങ്ങുന്നതിനും ആധാരം എഴുതണം എന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. എന്നാൽ ഇത്തരം ആധാരം എഴുതുന്നതിന് വേണ്ടി പതിനായിരങ്ങൾ ആണ് ചിലവാക്കേണ്ടി വരുന്നത്. ഇതിന് പരിഹാരമായിട്ടുള്ള നിയമമാണ് ഇവിടെ പറയുന്നത്. 8 മാസത്തോളം ആയി പ്രാബല്യത്തിൽ വന്നിരുന്ന നിയമം ഏറെക്കുറെ ജനങ്ങൾക്കും അറിയുകയില്ല. നിയമം പ്രകാരം ഇനി മുതൽ ആധാരം ആർക്കും സ്വയം എഴുതാവുന്നതാണ്. ഇതിന് വേണ്ടി പതിനായിരങ്ങൾ ചിലവാക്കേണ്ട കാര്യം ഇനി മുതൽ ഇല്ലാ എന്ന് സാരം.

ആധാരം സ്വയം എഴുതാൻ സർക്കാർ അനുമതി നൽകിയട്ട് എട്ട് മാസം കഴിഞ്ഞെങ്കിലും ഇതുവരെ ആകെ 200 പേരാണ് ഇത് വഴി സ്വയം ആധാരം എഴുതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻകാലങ്ങളിൽ ആധാരം എഴുതുന്ന വ്യക്തികൾക്കും അഭിഭാഷകര്‍ക്കുമായിരുന്നു ആധാരം എഴുതാൻ സാധിച്ചിരുന്നത്. എന്നാൽ നിയമം വന്നതിന് ശേഷം വസ്തു വാങ്ങുന്ന / വിൽക്കുന്ന ആർക്കും ആധാരം എഴുതാൻ കഴിയാവുന്നതാണ്.

ജനങ്ങൾക്ക് വളരെ ഉപകാരം ചെയ്യുന്ന ഈ നിയമം വഴി ആധാരം എഴുതുന്നതിന് ചിലവാക്കിയിരുന്ന പതിനായിരങ്ങൾ ലഭമാക്കാൻ കഴിയുന്നു. അതായത് പണം നൽകാതെ തന്നെ ആധാരം സ്വയം എഴുതി രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നു. ആധാരം സ്വയം എഴുതുമ്പോൾ സാധാരണയായി ആധാരം എഴുതുന്നവർ എഴുതുന്ന പോലെ വലിച്ചുനീട്ടി എഴുതേണ്ടതില്ല. കേരള രെജിസ്ട്രേഷൻ വകുപ്പൂന്റെ ഒഫീഷ്യൽ സൈറ്റിൽ കയറി 19 തരം ആധാരങ്ങളുടെ കോപ്പി പിടിഎഫ് വഴി ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

ശേഷം ആവശ്യമായ ആധാരത്തിന്റെ പിടിഎഫ് ഫോട്ടോസ്റ്റാറ് എടുത്ത് പൂറിചിച്ചാൽ മതിയാകും. ശെരിയായി പൂരിപ്പിച്ചതിന് ശേഷം രജിസ്ട്രാർ ഓഫീസിൽ ചെന്ന് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. അഥവാ ഫോം പൂരിപ്പിക്കാൻ അറിയാത്ത പക്ഷം പരിസരത്ത് ഫോം പൂരിപ്പിക്കാൻ അറിയുന്ന ഏതെങ്കിലും വ്യക്തികളെ കൊണ്ട് പൂരിപ്പിച്ചാൽ മതിയാകും. അതിനും സാധിച്ചില്ലെങ്കിൽ ആധാരം എഴുത്തുകാരേ കൊണ്ട് പൂരിപ്പിച്ചാൽ മതിയാകും.

എന്നാൽ ഇത്തരം ആധാരം എഴുതുന്ന വ്യക്തികൾക്ക് ഫോം പൂരിപ്പിക്കുന്നതിനായി പതിനായിരങ്ങൾ പ്രതിഫലമായി നൽകേണ്ടതില്ല. ഫോം പൂരിപ്പിച്ച് നൽകിയതിനുള്ള ചെറിയ തുക നൽകിയാൽ മതിയാകും. ആധാരമെഴുത്ത് ഇപ്പോൾ ഫോം പൂരിപ്പിക്കുന്ന രീതിയിൽ ആയി ചുരുങ്ങിയിരിക്കുന്നു. ഇത്തരം നിയമം നടപ്പിലാക്കിയതിന്റ ഭാഗമായി ആധാരം എഴുതുന്നത് മൂലം പണം സമ്പാദിക്കുന്ന കൊള്ള ക്രമേണ കുറയും. ഇത് സാധാരണകാർക്ക് വളരെ ഉപകാരപ്രദവും പണം നഷ്ടമാകുന്നത് കുറയാനും സഹായിക്കുന്നു.

നിരവതി ആധാരം എഴുതുന്നതിനായിട്ടുള്ള പിഡിഎഫ് ഫോർമുകൾ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിരിക്കുന്നു. ലിങ്കിൽ കയറുമ്പോൾ തുറന്ന് വരുന്ന  സൈറ്റിൽ ഡൌൺലോഡ് എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ 19 ഫോമുകൾ ഡൌൺലോഡ് ചെയ്യാൻ സഹായിക്കുന്ന ലിങ്ക് കാണാം. ആവശ്യമായത് ഡൌൺലോഡ് ചെയ്ത് കൊണ്ട് പ്രിന്റ് എടുത്താൽ മതിയാകും.