ഇന്ന് 17 ഡിസംബർ 2020 സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുന്നതിന് യോഗം കൂടിയിരുന്നു. 2021 ജനുവരി മുതൽ ഇന്ന് എടുത്തിരിക്കുന്ന തീരുമാനം പ്രാബല്യത്തിൽ വരുകയാണ്.
ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ് ആണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ മുഖേന തന്നെയാണ് ക്ലാസുകൾ ഇനിയും തുടരുക.
എസ്എസ്എൽസിയിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പ്ലസ് ടുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്രാക്ടിക്കൽ എക്സാം ഉള്ളതിനാൽ, ഇത്തരം പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുവേണ്ടി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 2020 മാർച്ച് പതിനേഴാം തീയതി മുതൽ മാർച്ച് 31 ആം തീയതി വരെ എക്സാമുകൾ നടത്തുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ 2020 ജനുവരി മാസം ഒന്നാം തീയതി മുതൽ സ്കൂളുകളിൽ എത്തിച്ചേർന്നുകൊണ്ട് ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കും. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരം നിങ്ങളുടെ അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.
യുജി പിജി പഠിക്കുന്ന വിദ്യാർഥികൾക്ക് ജനുവരി മാസം മുതൽ കോളേജുകൾ പുനരാരംഭിക്കുന്നതാണ്. 50% വിദ്യാർഥികൾക്ക് ഒരേ സമയം ക്ലാസ് എടുക്കുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഷിഫ്റ്റ് തരത്തിലും ക്ലാസെടുക്കാൻ തീരുമാനിക്കുന്നുണ്ട്. അവസാന വർഷ വിദ്യാർഥികൾക്കാണ് ആദ്യവാരം ക്ലാസുകൾ തുടങ്ങുന്നത്.