കേരളത്തിലെ സ്കൂളുകൾ ജനുവരി മാസം തുറക്കുന്നതിനെ കുറിച്ചുള്ള പ്രധാന തീരുമാനങ്ങൾ ഇവയെല്ലാം. ഡിസംബർ പതിനേഴാം തീയതി യോഗം കൂടുന്നു.

കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇനി ആശ്വസിക്കാം. സ്കൂളുകൾ തുറക്കുന്നതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവുകയാണ്. ജനുവരി മാസം മുതൽ തന്നെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനാകും എന്നാണ് പ്രധീക്ഷ.

സംസ്ഥാനത്ത് നടത്തുന്ന പ്രധാനപ്പെട്ട രണ്ട് പരീക്ഷകളാണ് എസ്എസ്എൽസി യും അതോടൊപ്പം പ്ലസ് ടു പരീക്ഷയും. ഈ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന കൊടുക്കണമെന്ന് സർക്കാരിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം.

പ്ലസ് ടു വിദ്യാർഥികളെ സംബന്ധിച്ച് അവർക്ക് പ്രാക്ടിക്കൽ എക്സാമുകൾ നടത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം വിദ്യാർഥികൾക്ക് പരീക്ഷകൾക്ക് മുന്നോടിയായി ക്ലാസുകൾ നൽകേണ്ടത് അനിവാര്യമാണ്.

അതുകൊണ്ടാണ് പ്ലസ് ടു, എസ്എസ്എൽസി വിദ്യാർഥികൾക്ക് ജനുവരി മുതൽ ക്ലാസുകൾ ആരംഭിക്കുന്നതുമായി സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു വേണ്ടി യോഗം കൂടാൻ തീരുമാനിച്ചിരിക്കുന്നത്.

ഈ മാസം പതിനേഴാം തീയതിയാണ് യോഗം കൂടുന്നത്. നവംബർ മാസത്തിൽ തന്നെ എസ്എസ്എൽസി പ്ലസ് ടു അധ്യാപകർ സ്കൂളുകളിൽ എത്തിച്ചേരേണ്ടതാണ് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിരുന്നു. നൽകിയിരിക്കുന്ന നിർദ്ദേശപ്രകാരം ഡിസംബർ മാസം പതിനേഴാം തീയതി മുതൽ 50% പ്ലസ് ടു, എസ്എസ്എൽസി അധ്യാപകർ സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.

ഇതിനെ മുന്നോടിയായിട്ടാണ് ജനുവരി മാസം മുതൽ സ്കൂളുകൾ ആരംഭിക്കുവാൻ വേണ്ടിയുള്ള തീരുമാനങ്ങൾ എടുക്കുവാൻ യോഗം കൂടുന്നത്. ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും, പ്ലസ് വണ്ണിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ വർഷം ക്ലാസുകൾ ചിലപ്പോഴേ ഉണ്ടാവുകയുള്ളൂ. കാരണം, എല്ലാ കുട്ടികളും ഒന്നിച്ച് സ്കൂളുകളിൽ എത്തുകയാണെങ്കിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം ചിലപ്പോൾ ഉണ്ടായേക്കാം.