സ്കൂളുകൾ അടുത്ത് തന്നെ തുറക്കുമോ? വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ

എല്ലാവരും ഒരേ പോലെ കാത്തിരിക്കുന്ന സ്കൂൾ ഓപ്പണിങ്ങും ആയി ബന്ധപ്പെട്ട ഒരു കാര്യം ആണ് ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച വേളയിൽ വിദ്യാർഥികൾക്ക് ആശ്വാസകരമായ ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. അതായത് ഇതുവരെ 2650 ഡിജിറ്റൽ ക്ലാസുകളാണ് വിറ്റേഴ്സ് ചാനൽ വഴി വിദ്യാർഥികൾക്ക് നൽകിയിരിക്കുന്നത്. അദ്ദേഹം ഒരു കാര്യം വളരെ വ്യക്തമായി തന്നെ പറഞ്ഞിരിന്നു ഒരിക്കലും ക്ലാസ്സ്‌ റൂം പഠനത്തിന് പകരം ആവില്ല ഓൺലൈൻ ക്ലാസ്സുകൾ.

വിദ്യാർഥികളെ ഈ കൊറോണ സാഹചര്യത്തിൽ പഠന പരമായ ഒരു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാൻ മാത്രമാണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്. ഏറ്റവും അടുത്ത സമയത്ത്  എപ്പോഴാണ് സ്കൂൾ തുറക്കാൻ സാധിക്കുന്നത് അപ്പോൾ തന്നെ  തുറക്കാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും. ഒപ്പം ഇപ്പോൾ എടുത്തു കൊണ്ടിരിക്കുന്ന ക്ലാസുകൾ വിദ്യാർത്ഥികളുടെ സംശയ നിവാരണത്തിനായി തീർച്ചയായും ഒന്നുകൂടി എടുത്തു കൊടുക്കുന്നതും ആയിരിക്കും.

അത് കൊണ്ടു തന്നെ ഒരു കാര്യം ഉറപ്പായിരിക്കും പരീക്ഷകൾ നടത്തുന്നതിന് വിദ്യാർത്ഥികൾക്ക് അനുകൂലമായ ഒരു നിലപാടായിരിക്കും വിദ്യാഭ്യാസ വകുപ്പ് എടുക്കുന്നത്. എന്നാൽ അടുത്തു തന്നെ സ്കൂൾ തുറക്കുന്ന കാര്യത്തിന് കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യം ഒട്ടും ഉത്തമമല്ല. അത് കൊണ്ട് തന്നെ എപ്പോഴാണ് കോവിഡ് വ്യാപനം കുറയുന്നത് അപ്പോൾ വളരെ പെട്ടെന്ന് തന്നെ സ്കൂളുകൾ തുറക്കാനുള്ള സാധ്യത കാണുന്നു.

ഈ അടുത്ത് രണ്ടു സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കുക ഉണ്ടായി. അതായത് സംശയ നിവാരണത്തിന് അല്ലാതെ വിദ്യാർത്ഥികളെ ഇരുത്തി പഠിപ്പിക്കുന്ന നിലയിലേക്ക് രണ്ട് സംസ്ഥാനങ്ങൾ തുറന്നു എങ്കിലും വളരെ പെട്ടെന്ന് തന്നെ അടയ്ക്കുകയും ഉണ്ടായി. ആരോഗ്യ വകുപ്പുമായി ആലോചിച്ച് കേരളത്തിന്റെ സാഹചര്യം വിലയിരിത്തിയതിനു ശേഷം മാത്രമേ അത്തരത്തിലുള്ള നിർണായകമായ തീരുമാനത്തിലേക്ക് പോകുകയുള്ളു. കോളേജ് വിദ്യാർത്ഥികളുടെ കാര്യത്തിലും ഇതുപോലെ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

മുതിർന്ന വിദ്യാർത്ഥികൾ അല്ലെങ്കിൽ ഉദ്യോഗാർത്ഥികൾ വരെ ഈ സാഹചര്യത്തിൽ പരീക്ഷ എഴുതാൻ പോകാൻ ഭയക്കുന്നു. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളെ വെച്ച് ഭാഗ്യപരീക്ഷണത്തിന് തയ്യാറാകില്ല എന്ന് ആവർത്തിച്ച് വിദ്യാഭ്യാസ വകുപ്പും, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറും പറയുന്നു.

പലതരത്തിലുള്ള സർവേ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസുകൾ വിദ്യാർഥികൾക്ക് കാര്യമായ പ്രയോജനം ചെയ്യുന്നില്ല എന്നതാണ്. ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ തന്നെ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം ആയിരിക്കും സർക്കാർ എടുക്കുന്നത്. എന്നു പറഞ്ഞു കൊണ്ട് ഇതിനെ മുതലെടുത്തുകൊണ്ട് വിദ്യാർത്ഥികൾ പഠിക്കാതിരിക്കാൻ ശ്രമിക്കരുത്. ഓൺലൈൻ ക്ലാസുകളിൽ പരമാവധി മനസ്സിലാക്കി പഠിക്കാൻ വേണ്ടി ശ്രമിക്കുക. ഈ വിവരങ്ങൾ പരമാവധി എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക.