ഡിസംബർ ജനുവരി മാസങ്ങളിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന സ്കോളർഷിപ്പുകൾ. ഒറ്റനോട്ടത്തിൽ.

സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഡിസംബർ മാസം വരെ നിരവധി സ്കോളർഷിപ്പുകൾ ലഭിക്കുന്നതാണ്. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരുപോലെ ഉപകാരപ്പെടുന്ന സ്കോളർഷിപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാർ മുഖേന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ ഏതൊക്കെയെന്ന് നോക്കാം. സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് നിരവധി സ്കോളർഷിപ്പുകളാണ് കാത്തു നിൽക്കുന്നത്. ഇത് മുഖേന വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് 50000 രൂപ വരെ ലഭിക്കാവുന്ന സ്കോളർഷിപ്പുകൾ ഉണ്ട്.

ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പിൽ ഡിസംബർ മാസം അവസാനം വരെ അപേക്ഷിക്കാവുന്നതാണ്. പ്ലസ് വൺ മുതൽ പി എച്ച് ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

ബിരുദ-ബിരുദാനന്തര തരത്തിൽ ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ഇതു മുഖേന വിദ്യാർഥികൾക്ക് മുപ്പതിനായിരം രൂപ വരെ ലഭിക്കുന്നതാണ്. സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പുകൾ മുഖേന സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.

ന്യൂനപക്ഷ മത വിഭാഗത്തിൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. സംസ്ഥാനത്തെ എസ് സി എസ് ടി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യുജിസിയുടെ എസ് സി എസ് ടി സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

ഇന്ദിരാഗാന്ധി സിംഗിൾ ഗേൾസ് ചൈൽഡ് സ്കോളർഷിപ്പ് മുഖേന ബിരുദാനന്തര ബിരുദ കോഴ്സ് പഠിക്കുന്ന ഒറ്റ മോൾ ആയ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. കൃത്യമായ ഡോക്യുമെന്റുകൾ എല്ലാം സമർപ്പിച്ചു കഴിഞ്ഞാൽ വിദ്യാർഥികൾക്ക് നേരെ പറഞ്ഞിരിക്കുന്ന സ്കോളർഷിപ്പ് മുഖേന ഒട്ടനവധി ആനുകൂല്യം ലഭിക്കുന്നതാണ്.