കേരളത്തിലെ പെൺകുട്ടികൾ ആയ വിദ്യാർഥികൾക്ക് ഇരുപതിനായിരം രൂപയുടെ സ്കോളർഷിപ്പ് പദ്ധതി. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ മുൻനിർത്തിയാണ് ഈ സ്കോളർഷിപ് വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നത്.
എൽഐസിയുടെ ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് എന്ന പദ്ധതിയിലൂടെയാണ് വിദ്യാർഥികൾക്ക് ഇരുപതിനായിരം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കുന്നത്. പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും അതേ സമയം സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർഥികൾക്ക് ഉപരിപഠന സാധ്യതകൾ ഫലപ്രദമാക്കുവാനും തൊഴിൽ നേടിയെടുക്കാനുമാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പാസായ വിദ്യാർത്ഥികൾക്ക് ഇതിന് അപേക്ഷിക്കാവുന്നതാണ്. സർക്കാർ സ്ഥാപനത്തിലെ സ്വകാര്യ സ്ഥാപനത്തിലും ഉപരിപഠനം ചെയ്യുന്ന വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ യോഗ്യതയുണ്ട്.
അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് വാർഷിക വരുമാനം 2 ലക്ഷത്തിനു മുകളിൽ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. മാത്രമല്ല ഒരു കുടുംബത്തിൽ നിന്ന് ഒരു വിദ്യാർഥിക്ക് മാത്രമേ ഇതിൽ അപേക്ഷിക്കാൻ സാധിക്കൂ.
2019 – 2020 കാലയളവിൽ എസ്എസ്എൽസി എക്സാം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചതിനുശേഷം തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് ചേരുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ അർഹതയുള്ളത്.
2019 കാലയളവിൽ പ്ലസ് ടുവിൽ 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. മെഡിസിൻ എൻജിനീയറിങ് ബിരുദം കോഴ്സുകൾക്ക് പോകുന്ന വ്യക്തികൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
എസ്എസ്എൽസിയിൽ 60% മാർക്കിന് മുകളിൽ പാസായ പെൺകുട്ടികൾക്ക് ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിച്ച് ഇരുപതിനായിരം രൂപ കൈപ്പറ്റാവുന്നതാണ്. തുക മൂന്ന് തവണകളായിട്ടാണ് ലഭിക്കുക. ഓൺലൈൻ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. 2020 ഡിസംബർ 31-ആം തീയതിയോടുകൂടി അപേക്ഷ സ്വീകരിക്കുന്നതല്ല
അപേക്ഷിക്കാനുള്ള വെബ്സൈറ്റ് ലിങ്ക് : www.licindia.in