വിദ്യാർഥിനികൾക്ക് 13,000 രൂപ വരെ സാമ്പത്തിക സഹായം. സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്. എങ്ങനെ അപേക്ഷിക്കാം?

കേരള സംസ്ഥാന സർക്കാർ നേരിട്ട് നടപ്പാക്കുന്ന ഒരു സ്കോളർഷിപ്പ് പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം ബിരുദാനന്തര ബിരുദം പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ മുസ്‌ലിം ലത്തീൻ ക്രിസ്ത്യൻ അല്ലെങ്കിൽ പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിലെ വിദ്യാർഥികൾക്കാണ് സിഎച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ കഴിയുന്നത്.

കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദത്തിനു പഠിക്കുന്ന വിദ്യാർഥികൾക്ക് 5000 രൂപയും, ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാർഥികൾക്ക് ആറായിരം രൂപയും, പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് 7000 രൂപയും, ഹോസ്റ്റൽ സ്റ്റേറ്റ്മെന്റ് ഇനത്തിൽ 13000 രൂപയുമാണ് ഈ സ്കോളർഷിപ്പിലൂടെ പ്രതിവർഷം വിദ്യാർത്ഥികൾക്ക് നൽകുന്നത്.

മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഇതിൽ അപേക്ഷിക്കുവാൻ സാധിക്കും. ഒരു വിദ്യാർത്ഥിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റേറ്റ്മെന്റ് എന്നിവയിലേതെങ്കിലും ഒന്നിന് ആണ് അപേക്ഷിക്കുവാൻ സാധിക്കുന്നത്. ആദ്യവർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും നിലവിൽ പഠിക്കുന്ന വർഷത്തിലേക്ക് അപേക്ഷിക്കുവാൻ കഴിയും.

അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കുകൾ നേടിയിരിക്കണം. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്നവർക്കും, സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റേറ്റ്മെന്റിനായി അപേക്ഷിക്കാം.

കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. കുടുംബ വാർഷികവരുമാനം 8 ലക്ഷത്തിന് മീതെ കവിയാൻ പാടില്ല. ബിപിഎൽ കാർഡ് ഉടമകൾക്ക് മുൻഗണനയുണ്ട്. അപേക്ഷകർക്ക്  ഏതെങ്കിലും ദേശ വൽക്കരണ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

www.minoritywelfare.kerala.gov.in ” എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഡിസംബർ പതിനെട്ടാം തീയതിയാണ്. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Contact no : 0471 2300524