സർക്കാരിന്റെ ഉത്തരവ് വന്നു – ഇനി എല്ലാ വിദ്യാർഥികൾക്കും പലിശരഹിതമായ സ്മാർട്ട്ഫോണുകൾ

എല്ലാ വിദ്യാർത്ഥികൾക്കും സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. വിദ്യാ തരംഗിണി എന്ന പദ്ധതിയെക്കുറിച്ച് ധാരാളം പരാതികൾ ഉണ്ടായിരുന്നു. ബാങ്കിൽ എ ക്ലാസ് മെമ്പർഷിപ്പ് ഉള്ളവർക്ക് മാത്രമേ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ മുൻപ് ലഭിച്ചിട്ടുണ്ടായിരുന്നുള്ളൂ. അതുപോലെതന്നെ ദൂരപരിധിയുടെ പ്രശ്നം ഉന്നയിച്ചുകൊണ്ടും ബാങ്കുകൾ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ധാരാളം വിദ്യാർത്ഥികളിൽ നിന്നും നിരസിക്കുകയായിരുന്നു.

എന്നാൽ ഈ കാരണങ്ങൾ കൊണ്ട് ഇനി വിദ്യാർത്ഥികൾക്ക് അപേക്ഷകൾ നിരസിക്കാൻ പാടില്ല എന്ന് സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അർഹരായ എല്ലാ വിദ്യാർഥികൾക്കും ഈ ആനുകൂല്യങ്ങൾ ഇനിമുതൽ ലഭിക്കുന്നതാണ്. ഉത്തരവിന്റെ കോപ്പി സർക്കാർ ബാങ്കിലേക്കും, സഹകരണ രജിസ്ട്രാർമാർക്കും കൈമാറിയിട്ടുണ്ട്. കൂടാതെ ഓരോ ജില്ലയിലെയും ജോയിൻഡ് രജിസ്ട്രാർമാരുടെ ഓഫീസിൽ ഇതിനായി ഓരോരുത്തർക്കും ചുമതലയും നൽകിയിട്ടുണ്ട്.

ഈ പദ്ധതിയിലൂടെ ഇതുവരെ 4023 വിദ്യാർഥികൾക്കാണ് മൊബൈൽഫോൺ അനുവദിച്ചത്. ഇതിനായി 3.81 കോടി രൂപയാണ് ബാങ്കുകൾ അനുവദിച്ചിട്ടുള്ളത്. ഓൺലൈൻ ക്ലാസിനായി സ്മാർട്ട്ഫോണുകൾ ഇല്ലാത്ത ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുക. സഹകരണ ബാങ്കുകൾ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിപ്രകാരം പലിശരഹിതമായ 10000 രൂപയുടെ മൊബൈൽ ഫോണുകളാണ് അനുവദിക്കുക. ഈ തുക 24 മാസങ്ങളിലായി തവണകളായി അടച്ചു തീർക്കേണ്ടതുമാണ്. സ്കൂൾ മേധാവിയുടെ ഒരു സാക്ഷ്യപത്രമാണ് ഈ പദ്ധതിക്കായി ആവശ്യമുള്ളത്. കാസർഗോഡ് (93), കണ്ണൂർ (293), വയനാട് (145), കോഴിക്കോട് (755), മലപ്പുറം (334), പാലക്കാട് (148), തൃശ്ശൂർ (293), എറണാകുളം (374), ഇടുക്കി (81), കോട്ടയം (417), ആലപ്പുഴ (799), പത്തനംതിട്ട (110), കൊല്ലം (96), തിരുവനന്തപുരം (85) എന്നിങ്ങനെയാണ് വായ്പ അനുവദിച്ചിട്ടുള്ളത്.

അർഹമായ എല്ലാ അപേക്ഷകൾക്കും ആഗസ്റ്റിനു മുൻപായി തന്നെ തീരുമാനമാക്കി വായ്പ വിദ്യാർത്ഥികൾക്ക് നൽകണമെന്നാണ് ഉത്തരവ്. വായ്പ അനുവദിച്ചതിനു ശേഷം പിന്നീടുള്ള മാസം മുതലാണ് തിരിച്ചടവ് സാധ്യമാകുകയുള്ളൂ. വായ്പയുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങൾക്കും, എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുമായും ഓരോ ജില്ലയ്ക്കും പ്രത്യേകമായി ഓഫീസർമാർ ഉണ്ട്. ഇതിനായി നോഡൽ ഓഫീസർമാരുമായി ബന്ധപ്പെടാവുന്നതാണ്.


കാസർഗോഡ് – 9495645354, കണ്ണൂർ – 9847605858, വയനാട് – 9447849038, കോഴിക്കോട് – 9446066685, മലപ്പുറം – 9846400076, പാലക്കാട് – 9745468960, തൃശ്ശൂർ – 9497800091, എറണാകുളം – 8547437293, ഇടുക്കി – 9400232504, കോട്ടയം – 8943835082, ആലപ്പുഴ – 8547967873, പത്തനംതിട്ട – 9446462192, കൊല്ലം – 9447071484, തിരുവനന്തപുരം – 9496244135.