പ്രവാസികൾക്ക് സന്തോഷ വാർത്ത. സൗദി എയർലൈൻസ് സർവീസ് ആരംഭിക്കുന്നു. പുതിയ വിവരങ്ങൾ ഇങ്ങനെ..

കുറച്ച്‌ ഏറെ മാസങ്ങളായി ലോകം മുഴുവൻ ആരോഗ്യ മേഖലയിൽ വൻ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിൻറെ ഒരു സുപ്രധാന വരുമാന സ്രോതസ്സ് ആയ പ്രവാസ ലോകം ബാക്കി എല്ലാ മേഖലയിലും എന്ന പോലെ ഇന്നും പ്രതിസന്ധിയിലാണ്. കോവിഡ് 19 രോഗ വ്യാപനം രൂക്ഷമായതോടെ സ്വന്തം ദേശങ്ങളിലേക്ക് മടങ്ങിവന്ന പ്രവാസികൾ നിരവധിയാണ്. പലരും ഉണ്ടായിരുന്ന ജോലി രാജി വെച്ചും മറ്റുചിലർ ദീർഘ കാലത്തെ ലീവുകൾ എടുത്തിട്ടുമാണ് സ്വന്തം നാടുകളിലേക്ക് എത്തിയിരിക്കുന്നത്.

കോവിഡ് 19 രോഗ വ്യാപനം രൂക്ഷമായതോടെ നിലവിലുണ്ടായിരുന്ന കാര്യങ്ങളിൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഒട്ടേറെ മാറ്റങ്ങൾ വരുത്തുകയുണ്ടായി. രോഗ പ്രതിരോധത്തിന്റെ ഭാഗമായി വിമാന സർവീസുകൾ നിർത്തിവെച്ചപ്പോൾ അതിൽ ഏറ്റവും അധികം കഷ്ടത ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് നാട്ടിലെത്തി മടങ്ങിപ്പോകാൻ സാധിക്കാത്ത പ്രവാസികളാണ്. നാട്ടിൽ ജോലി ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് ഓരോ പ്രവാസിയും മടങ്ങി എത്തിയിരുന്നത്.

എന്നാൽ കോവിഡ് 19 രോഗ വ്യാപനം നമ്മുടെ നാട്ടിലെ തൊഴിൽ മേഖലയേയും സാരമായി തന്നെ ബാധിച്ചിരുന്നു.ആയതിനാൽ ഇനി തിരിച്ച്‌ പ്രവാസ ലോകത്തിലേക്ക് മടങ്ങുകയേ വഴിയുള്ളു എന്ന് തിരിച്ചറിഞ്ഞുകൊണ്ട് വിമാന സർവീസുകൾ പുനരാരംഭിക്കാൻ കാത്തു നിന്ന പ്രവാസികൾക്ക് സന്തോഷ വർത്തയുമായാണ് സൗദി എയർലൈൻസ് എത്തിയിരിക്കുന്നത്.

ഇത്തരത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് സൗദി എയർലൈൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 33 എയർപോർട്ടുകളിലേക്ക് സർവീസുകൾ പുനരാരംഭിക്കുമെന്ന് സൗദി എയർലൈൻസ് അധികൃതർ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ ആയ കൊച്ചി, മുംബൈ, ന്യൂഡൽഹി എന്നിങ്ങനെയുള്ള വിമാനത്താവളങ്ങളും സൗദി എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്ന 33 എയർപോർട്ടുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ്.

സർവീസ് പുനരാരംഭിക്കുന്ന ആദ്യഘട്ടത്തിൽ ജിദ്ദയിൽ നിന്നായിരിക്കും വിമാന സർവീസുകൾ ആരംഭിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ മുൻനിർത്തിയുള്ള എല്ലാവിധ സുരക്ഷയും മുൻകരുതലുകളും ഉറപ്പാക്കിയ ശേഷമായിരിക്കും സർവീസുകൾ ആരംഭിക്കുക എന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. ഏഷ്യയിലെ 13 വിമാനത്താവളങ്ങളിലേക്കും മധ്യ പൗരസ്ത്യ മേഖലകളിലെ 6 വിമാനത്താവളങ്ങളിലേക്കും ആണ് നിലവിൽ സർവീസുകൾ ഉണ്ടായിരിക്കുക എന്ന് അധികാരികൾ വ്യക്തമാക്കി.

നിലവിൽ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സ്ഥിതിയിലുള്ള അമേരിക്കയിലേക്കും യൂറോപ്പിലേക്കും 8 സർവീസുകളും ഇതോടൊപ്പം സൗദി എയർലൈൻസ് നിശ്ചയിച്ചിട്ടുണ്ട്. ആഫ്രിക്കയിലേക്ക് ആറു സർവീസുകളും ഉണ്ടാകും എന്ന് എയർലൈൻസ് അറിയിച്ചു. രോഗവ്യാപനത്തിനായി ഉള്ള സാധ്യത പരമാവധി കുറച്ച് എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി നടപ്പിലാക്കി ആയിരിക്കും സർവീസുകൾ ഉണ്ടായിരിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ വിമാനങ്ങളുടെ എണ്ണം താരതമ്യേന കുറവായതിനാൽ വിമാനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് ആയിരിക്കും സർവീസുകൾ ഉണ്ടായിരിക്കുക എന്ന് സൗദി എയർലൈൻസ് പറയുന്നു.