പിറന്നാൾ ആഘോഷത്തിന് പുറകെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മറ്റൊരു നിമിഷം!! ആരാധകർക്ക് വേണ്ടി വിശേഷങ്ങൾ പങ്കുവെച്ച് സംയുക്ത വർമ്മ

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ ഒരു നായികയാണ് സംയുക്ത വർമ്മ. അഭിനയിച്ച സിനിമകളിലെല്ലാം തന്നെ തന്റെ അഭിനയ മികവ് കൊണ്ട് എന്നും ഓർത്തുവെക്കാൻ പറ്റുന്ന വേഷങ്ങളാണ് മലയാള സിനിമാ പ്രേമികൾക്ക് സംയുക്ത സമ്മാനിച്ചത്. മലയാളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകളോടൊപ്പം സംയുക്ത അഭിനയിച്ചിരുന്നു.

തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തായിരുന്നു സംയുക്തയും മലയാളികളുടെ പ്രിയതാരമായ ബിജു മേനോനുമായുള്ള വിവാഹം കഴിഞ്ഞത്.  ഇരുവരും ഒരുമിച്ച് അഭിനയിച്ച മേഘമൽഹാർ, മധുരനൊമ്പര കാറ്റ്, മഴ എന്നീ ചിത്രങ്ങളിലൂടെ ഇരുവരും മലയാളി പ്രേക്ഷകരുടെ പ്രിയ താര ജോഡിയായി മാറിയിട്ടുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ ഇരുവരുടെയും വിവാഹ വാർത്ത ആരാധകരെല്ലാം വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ആരാധകരെ നിരാശരാക്കിക്കൊണ്ട് വിവാഹശേഷം സംയുക്ത അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ് ചെയ്തത്.

ഒരുപാട് വർഷങ്ങളായി സിനിമയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും ഇപ്പോഴും സംയുക്തയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവരാണ് ഭുരിഭാഗം സിനിമ പ്രേമികളും. അതുകൊണ്ട് തന്നെയാണ് ബിജു മേനോനുമായുള്ള ഭൂരിഭാഗം ഇൻറർവ്യൂവിലും മിക്ക അവതാരകരും സംയുക്തയുടെ തിരിച്ചുവരവിനെക്കുറിച്ച് കൂടുതലായും ചോദിക്കുന്നത്.

സിനിമയിൽ സജീവമല്ലെങ്കിലും സംയുക്ത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും മറ്റും ആരാധകരോട് വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഈയിടയ്ക്ക് ചില പരസ്യങ്ങളിലും സംയുക്ത അഭിനയിച്ചിരുന്നു. ഇതിനിടയ്ക്ക് സംയുക്തയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധനേടിയിരുന്നു.

സംയുക്തയുടെ സുഹൃത്തുക്കളും, മലയാളികളുടെ പ്രിയപെട്ട നായികമാരുമായ മഞ്ജു വാര്യരും, ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തുമെല്ലാം ജന്മദിന ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ സംയുക്തക്ക് യോഗ സർട്ടിഫിക്കറ്റ് ലഭിച്ചതും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ഒരു കാര്യമായിരുന്നു.

മൈസൂർ ഹെൽത്ത് യോഗ കേന്ദ്രയിൽ നിന്നും അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയിനിങ് ലെവൽ സർട്ടിഫിക്കറ്റാണ് സംയുക്തക്ക് ലഭിച്ചത്. ഈ സന്തോഷ വാർത്തയ്ക്ക് പിന്നാലെ ആരാധകരും സംയുക്തയുടെ നേട്ടത്തിന് അഭിനന്ദനങ്ങൾ രേഖപ്പെടുത്തിയിരുന്നു.