മസ്റ്ററിംഗ് പ്രക്രിയ ചെയ്തില്ലെങ്കിൽ 2021 മുതൽ പെൻഷൻ തുക ലഭിക്കില്ല.

സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന എല്ലാ വ്യക്തികളും വളരെ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം. സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനുള്ള ഈ വർഷത്തെ മസ്റ്ററിങ്ങ് പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്.

നിലവിൽ ആരംഭിച്ചിരിക്കുന്ന മസ്റ്ററിംഗ് പ്രക്രിയ ചെയ്യാത്ത ആർക്കുംതന്നെ ഏപ്രിൽ മാസം മുതലുള്ള സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നതല്ല. 59,45,000 മുകളിൽ വ്യക്തികളാണ് സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനും വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുമുള്ള പെൻഷനും കൈപ്പറ്റുന്നത്.

എന്നാൽ ഇതിൽ 53 ലക്ഷത്തിനു മുകളിൽ ആളുകൾ മസ്റ്ററിംഗ് പ്രക്രിയ കഴിഞ്ഞവർഷം പൂർത്തിയാക്കിയിരിന്നു എന്നാണ് സർക്കാരിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. മസ്റ്ററിങ് പൂർത്തിയാകാത്ത ഒരു വ്യക്തികൾക്കും പെൻഷൻ ലഭിക്കുന്നതല്ല.

ഈ വർഷത്തെ മസ്റ്ററിംഗ് ജനുവരി മാസം മുതൽ ആരംഭിക്കുന്നതാണ്. സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കേണ്ട എല്ലാ വ്യക്തികളും മാർച്ച് മാസത്തിനുള്ളിൽ തന്നെ മസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കേണ്ടതാണ്. സാധാരണ ഘട്ടത്തിൽ മസ്റ്ററിംഗ് പ്രക്രിയ നടക്കാറുള്ളത് ഡിസംബർ അല്ലെങ്കിൽ നവംബർ മാസം മുതലാണ്. എന്നാൽ ഈ വർഷം തെരഞ്ഞെടുപ്പ് ആയതുകൊണ്ട് ജനുവരി മാസത്തിലാണ് മസ്റ്ററിങ് പ്രക്രിയ ആരംഭിക്കുന്നത്.

വിരൽ അടയാളം പതിയാതെ മസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കാതെ വ്യക്തികൾക്ക് ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ മാർച്ച് 31നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിലൂടെ മസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കി ആവുന്നതാണ്.