50 വയസ്സിനു താഴെയുള്ള സ്ത്രീകളെ ശബരിമല ദർശനത്തിൽ നിന്ന് വിലക്കിയിരിക്കുന്നു. നിലപാട് മാറ്റി സർക്കാർ.

സുപ്രീം കോടതി ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന ഒരു വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആ വിധിയെ തുടർന്ന് ഒട്ടനേകം വിമർശനങ്ങളാണ് ഉണ്ടായത്.

ഒട്ടനേകം പ്രതിഷേധങ്ങൾക്ക് പിന്നാലെ വിവിധ വിവാദങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ന് ആദ്യമായിട്ടാണ് സുപ്രീം കോടതി ഔദ്യോഗികമായി ശബരിമലയെ സംബന്ധിച്ച നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ശബരിമലയിൽ ഇനി മുതൽ 50 വയസ്സിന് താഴെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്നുള്ള ഒരു ഔദ്യോഗിക തീരുമാനം വന്നിരിക്കുകയാണ്.

പുതിയ വെർച്ചൽ ക്യൂ ബുക്കിലാണ് ഇത്തരം ഒരു നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 50 വയസിന് താഴെ ഉള്ളെ സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്നാണ് ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്.

ശബരിമലയിൽ ദിനംപ്രതി ദർശനം ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിനാലും കോവിഡിന്റെ പശ്ചാത്തലത്തിലും 65 വയസ്സിനു മുകളിലുള്ള സ്ത്രീകളെയും പത്ത് വയസ്സിനു താഴെയുള്ള കുട്ടികളെയും പ്രവേശിപ്പിക്കില്ല എന്നും പുതുക്കിയ ചട്ടത്തിൽ ഉണ്ട്. ജനുവരി 19-ആം തീയതി വരെയുള്ള ദിവസങ്ങളിലേക്ക് 44000 പേർക്കായിരുന്നു വെർച്ചൽ ബുക്കിംഗ് സൗകര്യം ഉപയോഗിക്കാൻ കഴിഞ്ഞത്.