ഇന്ത്യ റാഫേൽ വിമാനങ്ങൾ വാങ്ങിയത് നന്നായി. ഇല്ലെങ്കിൽ പണി കിട്ടിയേനെ. റഷ്യൻ വിമാനങ്ങൾ തകർന്നു വീഴുന്നു😵

ഇന്ത്യ റാഫേൽ യുദ്ധ വിമാനം വാങ്ങുവാനുള്ള തീരുമാനം കൈകൊണ്ടത് എന്തുകൊണ്ടും ശരിയാണെന്ന് ഉറപ്പാവുകയാണ്. റഷ്യൻ വിമാനം പലതും നമ്മുടെ സേനയ്ക്ക് 100% വിശ്വസിക്കാൻ കഴിയുന്നവയാണോ എന്ന ചോദ്യം വീണ്ടും വീണ്ടും ഉയരുകയാണ്.

2010ൽ ഏകദേശം രണ്ട് ബില്യൺ ഡോളർ നൽകിയാണ് ഇന്ത്യ മിഗ് 29 കെ വിമാനങ്ങൾ വാങ്ങുന്നത്. എന്നാൽ യുദ്ധവിമാനങ്ങൾ പല തവണയാണ് ഇന്ത്യയിൽ തകർന്ന് വീഴുന്നത്. ഈ റഷ്യൻ വിമാനങ്ങൾ ഇന്ത്യയ്ക്ക് ഉചിതമല്ല എന്ന് സിഐജി റിപ്പോർട്ടുകളിൽ പോലും 2016-ൽ പുറത്തുവന്നിട്ടുണ്ട്. ഐഎൻഎസ് വിക്രമാദിത്യനിൽ നിന്ന് ഗോവയിലെ വ്യോമ താവളത്തിലേക്ക് പറക്കുന്ന വഴിയാണ് കടലിൽ വെച്ച് നാവികസേനയുടെ മിഗ് 29 കെ കഴിഞ്ഞ വ്യാഴാഴ്ച അപകടത്തിൽപ്പെട്ടത്. പൈലറ്റിനെ രക്ഷപ്പെടുത്തിയപ്പോളാണ് ഫ്ലയിങ് ഇൻസ്ട്രക്ടർ നിസ്സാൻ സിങ്ങിനെ കാണാതാവുന്നത്. കഴിഞ്ഞ നവംബർ മുതലുള്ള കാലയളവിൽ മൂന്നുതവണയാണ് ഇന്ത്യയിൽ മിഗ് വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത്.

ഇന്ത്യൻ നാവികസേന 45 മിഗ് വിമാനങ്ങളാണ് റഷ്യയിൽ നിന്ന് വാങ്ങിയിട്ടുള്ളത്. ഇതിൽ രണ്ട് ഡസൻ പോർവിമാനങ്ങൾ ആണ് സജീവമായി പറക്കുന്നത്. ബാക്കിയുള്ളവ യുദ്ധത്തിന്റെ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങിയിട്ടുള്ള മിറാഷ് യുദ്ധവിമാനങ്ങൾ വളരെ മികച്ചവയ്യായിരുന്നു. അതുകൊണ്ടുതന്നെയാണ് റഷ്യൻ വിമാനങ്ങൾ നിർമ്മിക്കുന്ന കമ്പനികളും ഇന്ത്യയുമായി കരാറുകൾ ബന്ധപ്പെട്ട് രംഗത്തുണ്ടായിരുന്നട്ട് പോലും അതിനെയൊക്കെ ഒഴിവാക്കി ഇന്ത്യ റാഫേൽ വിമാനം വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടു പോയത്.

ഇന്ത്യയെ കുറേക്കാലമായി ഭരിച്ചിരുന്ന ഭരണ കാരികളൊക്കെ സാങ്കേതികവിദ്യക്ക് റഷ്യയെ ആശ്രയിച്ചാണ് മുന്നോട്ടുപോയത്.എന്നാൽ റഷ്യയുടെ സാങ്കേതികവിദ്യ പല രംഗത്തും വളരെ കുറവുകൾ ഉള്ളവയാണ് എന്ന് ഇതിനോടകം ബോധ്യപ്പെട്ടിട്ടുണ്ട്.

മിസൈൽ ടെക്നോളജിയിൽ റഷ്യ ലോകത്തെ ഏറ്റവും മികച്ചതാണ് എന്നതിന് തർക്കമില്ല. എന്നാൽ യുദ്ധ വിമാനത്തിന്റെ നിർമ്മാണത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങളും യൂറോപ്യൻ യുദ്ധവിമാനങ്ങളും പലപ്പോഴും റഷ്യയേക്കാൾ ഒരുപടി എങ്കിലും മുന്നിലാണ്.