ഇന്ത്യയുടെ പുതിയ ആകാശ കരുത്ത്. അന്തർവാഹിനികളുടെ അന്തകൻ.

ഇന്ത്യൻ നാവികസേനയുടെ റോമിയോ ഹെലികോപ്റ്ററിന്റെ ആദ്യ ചിത്രം പുറത്ത് വിട്ട് അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിന്. MH60 റോമിയോ ഹെലികോപ്റ്ററിന്റെ ആദ്യനോട്ട ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

നാവികസേന ദിനത്തിലാണ് MH60R ന്റെ ഫോട്ടോ അഭിമാനത്തോടെ പങ്കുവയ്ക്കുക ആണെന്ന് ലോക്ക്ഹീഡ് മാർട്ടിന് ട്വിറ്ററിൽ കുറിച്ചത്. വളരെ മനോഹരമായ രീതിയിൽ പൂർത്തിയാക്കിയിരിക്കുന്നതും ഭാവിയിൽ ഇന്ത്യയ്ക്കും ഏറെ പ്രയോജനപ്പെടാൻ പോകുന്ന ഒരു ഹെലികോപ്റ്റർ ആണ് റോമിയോ.

റോമിയോ ഫോർ ഇന്ത്യ എന്ന #ടാഗിൽ ആണ് ലോക്ക്ഹീഡ് മാർട്ടിന് ചിത്രം പങ്കു വെച്ചത്. ലോകത്തിലെ ഏറ്റവും നൂതനമായ അന്തർവാഹിനിവേദ ഹെലികോപ്റ്ററുകളിൽ ഒന്നാണ് MH60 റോമിയോ.

നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ബ്രിട്ടീഷ് നിർമിത സി-കിങ്ങിന് പകരമായി റോമിയോ ഹെലികോപ്റ്ററുകൾ വിന്നസിക്കാൻ ആണ് രാജ്യം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഇത്തരം 24 ഹെലികോപ്റ്ററുകൾക്കാണ് ഇന്ത്യ ഓർഡർ നൽകിയിരിക്കുന്നത്. ഏകദേശം 2.6 ബില്യൺ അമേരിക്കൻ ഡോളറിന്റെ കരാറിലാണ് ഇന്ത്യ ഒപ്പ് ഇട്ടടുള്ളത്.

മുങ്ങി കപ്പലുകളുടെ വേട്ടക്കാരൻ എന്നാണ് MH60 റോമിയോ അറിയപ്പെടുന്നത്. അതിനോടൊപ്പം ഭാരം കൂടിയ കാർഗോ പൊന്തിക്കാൻ പറ്റുന്ന കഴിവും ഈ ഒരു ഹെലികോപ്റ്ററിന് സാധിക്കും. എല്ലാ കാലാവസ്ഥയെയും അതിജീവിക്കാനുള്ള ശേഷിയും ഹെലികോപ്റ്ററിനുണ്ട്.