ഇങ്ങനെ ചെയ്തു നോക്കൂ.. അരിയിലും കടലയിലും പയറിലും ഇനി പ്രാണികൾ വരില്ല.

നമ്മൾ ഓരോരുത്തരും വീടുകളിൽ പയർ കടല മുതിര അരി എന്നിങ്ങനെയുള്ള നിരവധി ധാന്യങ്ങൾ സൂക്ഷിക്കുന്നവരാണ്. എന്നാൽ ഇത്തരം മുതിര കടല എന്നിങ്ങനെയുള്ള വർഗ്ഗങ്ങൾ എത്ര നാൾ നമുക്ക് സൂക്ഷിക്കാൻ പറ്റും. കുറച്ചുനാൾ സൂക്ഷിക്കുമ്പോഴേക്കും അതിൽ ചെറിയ പ്രാണികൾ വന്നുതുടങ്ങും.

ചെറിയ പ്രാണികൾ എന്നിങ്ങനെയുള്ളവയുടെ ശല്യങ്ങൾ മൂലം അത് ഉപയോഗിക്കാൻ പറ്റാതെ ആവും. എന്നാൽ ഇതേ പയർ കടല എന്നിവ വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം പയർ കടല എന്നിവ ഇട്ടു വയ്ക്കുന്ന പാത്രം വൃത്തിയായി കഴുകിയെടുത്ത് ഉണക്കുക. നന്നായി വെള്ളം പോയി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ഇതിലേക്ക് എന്താണോ ഇടേണ്ട അത് ഇട്ട് കൊടുക്കുക ( കടല, പയർ, അരി..).

ഒരു നൂല് എടുക്കുക. ഈ നൂലുമ്മേ ഗ്രാമ്പൂ കെട്ടി കൊടുക്കുക. ഒരു 20 ഗ്രാമ്പൂ എങ്കിലും കെട്ടി കൊടുക്കണം. മുല്ല മുട്ട് കെട്ടി എടുക്കുന്ന രീതിയിൽ 3cm ഇടവിട്ട് കെട്ടി കൊടുക്കാവുന്നതാണ്. കടലയുടെ അളവിന് അനുസരിച്ച് ഗ്രാമ്പുവും എടുക്കാവുന്നതാണ്.

ഇനി നേരത്തെ കടല ഇട്ടു വച്ചിട്ടുണ്ടായിരുന്ന പാത്രത്തിലേക്ക് ഗ്രാമ്പു ഇറക്കി കൊടുക്കുക. ശേഷം അതിന്റെ മുകളിൽ കടല ഇടുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ മൂടി വെച്ച് പത്രം അടച്ച് വെക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു വർഷത്തോളം കടലയിലും പയറിലും പ്രാണികൾ വരാതെ സൂക്ഷിക്കാവുന്നതാണ്.

അഥവാ എടുക്കുന്ന കടലയിൽ പ്രാണികൾ ഉണ്ടെങ്കിൽ ഗ്രാമ്പു ഇട്ടതിനുശേഷം കുറച്ചു നേരം വെയിലത്തു വച്ചാൽ മതിയാകും. കടലയിലെ മുഴുവൻ പ്രാണികളും പുറത്തേക്കിറങ്ങി പോകുന്നത് കാണാൻ സാധിക്കും. ഈ വിദ്യാ നിങ്ങൾക്ക് ഉപകാരപ്പെടുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക.