മീൻ കൂട്ടാൻ കഴിക്കാത്തവർ ആയിട്ട് ആരും ഉണ്ടാവുകയില്ല. സാധാരണഗതിയിൽ നമ്മുടെ വീടുകളിൽ സ്ത്രീകളാണ് മീൻ പാചകം ചെയ്യാറുള്ളത്. സൗന്ദര്യം വളരെയധികം നോക്കുന്ന സ്ത്രീകൾ എപ്പോഴും പരാതി പറയാറുള്ള ഒരു കാര്യമാണ് മീൻ പാചകം ചെയ്ത് കഴിഞ്ഞാലും കയ്യിൽ നിന്നും മീനിന്റെ മണം പോകാതെ ഇരിക്കുന്ന കാര്യം.
സ്ത്രീകൾ വളരെയധികം വിഷമിക്കുന്ന ഒരു പ്രധാന കാര്യമാണിത്. അതുകൊണ്ടുതന്നെ എങ്ങനെയാണ് കയ്യിൽ നിന്ന് മീനിന്റെ ഗന്ധം കളയാം എന്ന് കാണിക്കുന്ന രണ്ട് മാർഗ്ഗങ്ങളാണ് ഇവിടെ പറഞ്ഞുതരുന്നത്.
പറഞ്ഞുതരുന്ന രണ്ട് വഴികളിൽ നിന്ന് നിങ്ങൾക്ക് സ്വീകാര്യമായ ഏതെങ്കിലും ഒരു വഴി സ്വീകരിച്ചാൽ മതി. ആദ്യത്തെ രീതി പറയാം. ആദ്യമായി കൈ നല്ല രീതിയിൽ ഒരു ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകുക. ശേഷം ഒരു തുണി ഉപയോഗിച്ചുകൊണ്ട് കൈയിൽ നിന്ന് എല്ലാ വെള്ളവും കളയുക.
നന്നായി കൈ തുടച്ചതിന് ശേഷം ഒലീവ് ഓയിൽ അല്ലെങ്കിൽ സാധാരണ എണ്ണ ഉപയോഗിച്ച് കയ്യിൽ നന്നായി പുരട്ടി പിടിപ്പിക്കുക. ശേഷം വീണ്ടും നല്ലരീതിയിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുക. ഇതാണ് ആദ്യത്തെ ടിപ്പ്.
രണ്ടാമത്തെ മാർഗ്ഗം നോക്കാം. ഇതിനായി വേണ്ടത് ഒരു നാരങ്ങയുടെ പകുതിയാണ്. ആദ്യം നേരത്തെ ചെയ്ത രീതിയിൽ തന്നെ കൈ നന്നായി സോപ്പിട്ട് കഴുകുക. ശേഷം എടുത്ത് വച്ചിരിക്കുന്ന നാരങ്ങ പിഴിഞ്ഞ് അതിന്റെ നീര് കയ്യിൽ തേച്ച് പിടിപ്പിക്കുക. ശേഷം വെള്ളത്തിൽ കൈ കഴുകിയാൽ ഏത് മീനിന്റെയും മണം പോവുന്നതാണ്.
മേൽ പറഞ്ഞിരിക്കുന്നു രണ്ട് വർഗ്ഗങ്ങളിൽ നിന്ന് നിങ്ങൾക്ക് സ്വീകാര്യമായ ഏതെങ്കിലും ഒരു മാർഗ്ഗം ഉപയോഗിക്കാവുന്നതാണ്. രണ്ട് മാർഗ്ഗങ്ങൾക്കും നല്ല റിസൾട്ടാണ് ലഭിക്കുന്നത്.