വീട്ടിലെ ടൈൽസിലുള്ള എണ്ണ മെഴുക്കും, കറകളുമെല്ലാം ഇനി വളരെ എളുപ്പത്തിൽ കളയാം!! ഈ മാർഗം പരീക്ഷിച്ചുനോക്കൂ..

നമ്മളിൽ ഒരുവിധം എല്ലാവരുടെയും വീടുകളുടെയും തറയിലും, മറ്റും ടൈൽസ് ഇട്ടിട്ടുണ്ടാകുന്നതായിരിക്കും. വീടിന്റെ ഭംഗി കൂട്ടുന്നതിനും, വീടിനുള്ളിലെ പൊടിപടലങ്ങൾ കുറയ്ക്കുന്നതിനും എല്ലാം ടൈൽസ് ഇടുന്നത് നല്ലൊരു മാർഗം തന്നെയാണ്. എന്നാൽ ടൈൽസ് ഇട്ട പലവീടുകളിലും കണ്ടുവരുന്ന പൊതുവായുള്ള ഒരു പ്രശ്നമാണ് ചെളിയും മറ്റു കറകളുമെല്ലാം ടൈൽസിൽ പറ്റിപിടിച്ചിരിക്കുന്നത്.

പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ഇങ്ങനെ ചെളിയും, കറയുമെല്ലാം പറ്റിപിടിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൂടാതെ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ എണ്ണയും മറ്റും സ്റ്റൗവിന്റെ സൈഡിലുള്ള സ്ഥലങ്ങളിലെല്ലാം പറ്റിപ്പിടിച്ചിരിക്കും ഏറെ സാധ്യതയുണ്ട്.

പലപ്പോഴും ഇത്തരത്തിലുള്ള ചെളിയും, എണ്ണയുമെല്ലാം കഴുകിയും, തുടച്ചും കളഞ്ഞാലും ഒരു കറയായി അവിടെ തന്നെ അവശേഷിക്കാറുണ്ട്. ഇത്തരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും, എണ്ണയുമെല്ലാം എങ്ങനെയാണ് ടൈൽസിൽ നിന്നും നീക്കം ചെയ്യുക എന്ന് പലർക്കും അറിയില്ല.

എന്നാൽ എല്ലാ വീടുകളും പൊതുവായി കാണുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള കറകൾ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് നമുക്കിവിടെ പരിശോധിക്കാം.

ആദ്യം തന്നെ ഒരു ബൗളിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ച് അടുക്കളയിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ഡിഷ് വാഷ് ഒഴിച്ചുകൊടുക്കുക. ഡിഷ് വാഷിന് പകരം സോപ്പ് ഉപയോഗിച്ചാലും മതിയാകും. പക്ഷേ ഡിഷ് വാഷ് ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം.

അതിനുശേഷം ഇതെല്ലാം നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇനി എവിടെയാണോ കറ പറ്റിപ്പിടിച്ചിരിക്കുന്നത് ആ സ്ഥലത്ത് തയ്യാറാക്കിയിരിക്കുന്ന പേസ്റ്റ് ഒരു ബ്രഷ് ഉപയോഗിച്ചുകൊണ്ടോ അല്ലെങ്കിൽ ഒരു തുണിയോ, പേപ്പറോ ഉപയോഗിച്ചോ തുടച്ച് കൊടുക്കുക.

അതിനുശേഷം അവിടെ ഒരു നനഞ്ഞ തുണികൊണ്ട് തുടച്ച് കൊടുക്കുക. പറ്റിപ്പിടിച്ചിരുന്ന കറകളെല്ലാം പോകുന്നത് കാണാൻ സാധിക്കുന്നതായിരിക്കും. നിങ്ങളുടെ വീടുകളിലും ഇത്തരത്തിൽ കറകൾ ഉണ്ടെങ്കിൽ ഈ ഒരു മാർഗ്ഗം പരീക്ഷിച്ച് നോക്കാവുന്നതാണ്.