സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ. റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കുക.

രാജ്യത്ത് കോവിഡ് പ്രതിസന്ധികൾ ഉണ്ടായതിനെ തുടർന്ന് സാധാരണക്കാരെ സഹായിക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം റേഷൻ കടകളിലൂടെ മഞ്ഞ പിങ്ക് കാർഡുകാർക്ക് സൗജന്യ ധാന്യ വിതരണം ചെയ്തിരുന്നു. എഎവൈ മഞ്ഞ, PHHപിങ്ക് കാർഡുകളിലെ ഒരംഗത്തിന് അഞ്ച് കിലോ വീതം അരിയും കാർഡ് ഒന്നിന് ഒരു കിലോ കടല അല്ലെങ്കിൽ പയർ വീതവുമാണ് കേന്ദ്രം വിതരണം ചെയ്തിരുന്നത്.

എന്നാൽ ഈ ദാന വിതരണം നവംബർ മാസം വരെയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഡിസംബർ മുതലുള്ള ധാന്യ വിതരണം സംബന്ധിച്ച് കേന്ദ്രം ഇതുവരെ സംസ്ഥാനത്തിന് നിർദേശം നൽകിയിട്ടില്ല. എന്നാൽ കോവിഡ പ്രതിസന്ധി തുടർന്നതിനാൽ ധാന്യ വിതരണം തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭക്ഷ്യ മന്ത്രി പി തിലോത്തമൻ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.

കൂടാതെ സൗജന്യ ധാന്യ വിതരണം തുടരണമെന്ന് പാർലമെന്റ് ഭക്ഷ്യ-പൊതുവിതരണ സ്റ്റാൻഡിംഗ് കമ്മിറ്റിയും ശുപാർശ ചെയ്തിരിക്കുകയാണ്. അതിനാൽ സൗജന്യ ദാന വിതരണം തുടരുവാനുള്ള സാധ്യത ഇപ്പോൾ കൂടി വരുന്നുണ്ട്. മറ്റൊരു സന്തോഷ വാർത്ത നാമമാത്രമായ റേഷൻ വിഹിതം ആണ് എപിഎൽ കാർഡ് കാർക്കും മറ്റും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ട് അഞ്ച് കിലോ അരി കിലോ ഓക്കി 15 രൂപ നിരക്കിൽ നൽകുവാൻ സംസ്ഥാന സർക്കാർ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തുതന്നെ തീരുമാനം ഔദ്യോഗികമായി വരുമെന്ന് കരുതുന്നു. സൗജന്യ ഭക്ഷ്യ കിറ്റ് കാര്യത്തിലും കാർഡുടമകൾക്ക് സന്തോഷവാർത്ത തന്നെയാണുള്ളത് നിലവിൽ നവംബർ മാസത്തെയും ഡിസംബർ മാസത്തെയും കിറ്റുകളുടെ വിതരണം എല്ലായിടത്തും ഊർജിതമായി നടക്കുന്നുണ്ട്.

ക്രിസ്മസിന് മുൻപ് പരമാവധി കിറ്റുകൾ വിതരണം ചെയ്യുവാൻ ആണ് ശ്രമിക്കുന്നത്. കൂടാതെ ഡിസംബർ മാസം വരെ പ്രഖ്യാപിച്ചിരുന്ന സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത വർഷം ഏപ്രിൽ മാസം വരെ നീണ്ടു വാനും സർക്കാർ തത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതിന്റെ തീരുമാനം ഔദ്യോഗികമായി ഉണ്ടാകുന്നതാണ്. നിലവിൽ വിതരണം ചെയ്യുന്നതുപോലെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും കിറ്റുകൾ വിതരണം ചെയ്യുവാൻ ആണ് തീരുമാനം.