കേരളത്തിലെ എല്ലാ റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കേണ്ട നാലു പ്രധാന കാര്യങ്ങൾ.

കേരളത്തിലെ ഓരോ റേഷൻകാർഡ് ഉടമകളും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട നാലു കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സർക്കാർ ഈ വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസുകളിലൂടെയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ ഇരുന്നാൽ നിങ്ങൾക്ക് പ്രതിമാസം ലഭിക്കുന്ന റേഷൻ വിഹിതം ലഭിക്കാതെ ഇരിക്കുന്ന ഒരു സാഹചര്യം വരെ ഉണ്ടാകാം. അതുകൊണ്ടുതന്നെ ഈ കാര്യങ്ങൾ മനസ്സിലാക്കുക.

താലൂക്ക് സപ്ലൈ ഓഫീസുകളിലൂടെയാണ് സംസ്ഥാന സർക്കാർ ജനങ്ങളിലേക്ക് വിവരങ്ങൾ അറിയിക്കുന്നത്. കേരളത്തിലെ എല്ലാ താലൂക്ക് പരിധിയിലുള്ള റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയാണ്. റേഷൻ കാർഡിലൂടെ ലഭിക്കുന്ന പ്രതിമാസ വിഹിതം പൂർണമായും ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിതരണം ചെയ്യുക. അതുകൊണ്ടുതന്നെ ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡ് ഉടമകൾ എത്രയും പെട്ടെന്ന് നിങ്ങളുടെ റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കണം എന്നാണ് ആദ്യത്തെ പ്രധാന കാര്യം.

ഇത്തരം കാര്യങ്ങൾ നിങ്ങൾ ചെയ്യാതെ ഇരുന്നാൽ ഭാവിയിൽ നിങ്ങൾക്ക് റേഷൻ വിഹിതം ഇല്ലാതെ ആകുമെന്ന് മുന്നറിയിപ്പ് കൂടി കേരള സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുകയാണ്.

രണ്ടാമത്തെ വളരെ സുപ്രധാനമായ കാര്യം, മഞ്ഞ പിങ്ക് റേഷൻ കാർഡുകൾ അനർഹമായി കൈവശം വെച്ചിട്ടുള്ളവർ അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരായി റേഷൻകാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണം എന്ന് കൃത്യമായി പറഞ്ഞട്ടുണ്ട്. അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടി വരും എന്ന് താലൂക്ക് സപ്ലൈ ഓഫീസർമാർ അറിയിച്ചു. സർക്കാർ ജീവനക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, ആദായ നികുതി അടയ്ക്കുന്ന വ്യക്തികൾ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻ കൈപറ്റുന്ന വ്യക്തികൾ, 1000 സ്ക്വയർ ഫീറ്റിന് മുകളിൽ വീടുള്ള വ്യക്തികൾ, നാലുചക്ര വാഹനം സ്വന്തമായുള്ള വ്യക്തികൾ, ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉള്ള വ്യക്തികൾ എന്നിങ്ങനെയുള്ള ആളുകളാണ് അനർഹമായി കൈവശം വയ്ക്കുന്ന മഞ്ഞ പിങ്ക് നിറത്തിലുള്ള റേഷൻ കാർഡുകൾ എത്രയും പെട്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസുകളിൽ ഹാജരാക്കി ജനറൽ വിഭാഗത്തിലേക്ക് മാറ്റേണ്ടത്.

മൂന്നാമത്തെ സുപ്രധാനമായ അറിയിപ്പ്, ഒന്നിലധികം റേഷൻ കാർഡുകളിൽ പേരുള്ളവർ, മരണപ്പെട്ടിട്ടും റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്യാത്തവർ, ഇത്തരം ആളുകൾ എത്രയും പെട്ടെന്ന് ഇങ്ങനെയുള്ള വ്യക്തികളെ റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യണം.

നാലാമത്തെ സുപ്രധാനമായ കാര്യം, റേഷൻ കാർഡുകളിലെ കാർഡ് ഉടമകൾ നിലവിലുള്ള മൊബൈൽ നമ്പർ കൃത്യമായി ചേർക്കണം, അക്ഷയകേന്ദ്രങ്ങൾ വഴി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും എന്നതാണ് വാസ്തവം. ഈ നാലു കാര്യങ്ങൾ ഓരോ റേഷൻ കാർഡ് ഉടമകളും കൃത്യമായി പാലിക്കേണ്ടതാണ്. അല്ലാത്തപക്ഷം വരും കാലങ്ങളിൽ നിങ്ങൾക്ക് ലഭിക്കാനിരിക്കുന്ന റേഷൻ വിഹിതം ലഭിക്കാതേയാകും. കൂടുതൽ വ്യക്തികളിലേക്ക് ഈ വിവരം എത്തിക്കുക.