റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്. ഇത് അറിയാതെ പോകരുത്. ഇങ്ങനെ ചെയ്താൽ നിങ്ങൾ ചതിക്കപ്പെടില്ല. വിലപ്പെട്ട അറിവ്

നമ്മുടെ രാജ്യത്ത് ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാരുകൾ ധാരാളം പദ്ധതികളും,  നിയമങ്ങളും,  നയങ്ങളും എല്ലാം ചെയ്തു വരുന്നുണ്ട്. അവയിൽ സാധാരണക്കാരായ  ജനങ്ങളുടെ പട്ടിണി കുറയ്ക്കുവാനും, അവർക്ക് വേണ്ട മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുവാനും വേണ്ടി സർക്കാർ ഏർപ്പെടുത്തിയ ഒരു പദ്ധതിയാണ് റേഷൻ കാർഡുകൾ എന്നത്. ഇപ്പോൾ ഏതു സാധാരണക്കാരുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു രേഖയായി മാറിക്കഴിഞ്ഞു റേഷൻ കാർഡ്.

രാജ്യത്തിലെ ജനങ്ങളുടെ പട്ടിണി കുറയ്ക്കാനും, അർഹതപ്പെട്ടവർക്ക് വേണ്ട ആനുകൂല്യങ്ങൾ ലഭിക്കാനും റേഷൻ  കാർഡ് വളരെ അനുയോജ്യമാണ്. എന്നാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും പാവപ്പെട്ടവരും,  സാധാരണക്കാരും ആയതിനാൽ എല്ലാവരിലേക്കും റേഷൻകാർഡ്  ശരിയായ രീതിയിൽ എത്തിക്കുന്നതിൽ പലവിധ പോരായ്മകളും ഉണ്ടായിട്ടുണ്ട്.  ഇത് ഇല്ലാതാക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുമുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഇന്ന് സാധാരണയായി മഞ്ഞ, പിങ്ക്, വെള്ള, നീല എന്നീ 4 തരം റേഷൻ കാർഡുകൾ ആണ് ഉപയോഗിക്കുന്നത്. 

ഉപഭോക്താവിനെ സാമ്പത്തികവും മറ്റും പരിഗണിച്ചാണ് റേഷൻ കാർഡുകൾ ഇങ്ങനെ തരംതിരിച്ച് നൽകുന്നത്. ഈ റേഷൻ കാർഡുകളുടെ നിറങ്ങൾ അനുസരിച്ചാണ് ഉപഭോക്താക്കൾക്ക് അവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകിവരുന്നത്. എന്നാൽ ഇങ്ങനെ നൽകിവരുന്ന റേഷൻ കാർഡുകളുമായി ബന്ധപ്പെട്ട് ധാരാളം സംശയങ്ങളും,  പരാതികളും, ആവശ്യങ്ങളും ജനങ്ങൾക്കിടയിൽ ഉയർന്നുവരുന്നുണ്ട്.  അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിലും വിഹിതങ്ങളിലും ഉള്ള കുറവ് മൂലമുള്ള പരാതികൾ,  സൗജന്യ കിറ്റുകളിലെ സംശയങ്ങൾ, റേഷൻകടയുമായി ബന്ധപ്പെട്ട പരാതികൾ, പുതിയ റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികൾ,  ബിപിഎൽ കാർഡിലേക്ക് മാറാനുള്ള അപേക്ഷകൾ തുടങ്ങി പല ആവശ്യങ്ങളും,  പരാതികളും, സംശയങ്ങളും ജനങ്ങൾക്കിടയിൽ ഉണ്ട്.

ഇവയെല്ലാം പരിഹരിക്കാൻ സപ്ലൈ ഓഫീസുകളിൽ പരാതി നൽകുകയോ, അപേക്ഷ നൽകുകയോ ആയിരുന്നു ചെയ്തുവന്നിരുന്നത്. എന്നാൽ കൊറോണ പശ്ചാത്തലം മൂലം സപ്ലൈ ഓഫീസുകളിൽ പരാതികളും, അപേക്ഷകളും നൽകുന്നത് വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയായി മാറിയിരിക്കുകയാണ്. അതിനാൽ പരാതികളും, അപേക്ഷകളും സമർപ്പിക്കേണ്ടവർ അവരുടെ ജില്ലാ സപ്ലൈ ഓഫീസുകളുമായിനേരിട്ട് ബന്ധപ്പെടേണ്ടതാണ്. എല്ലാ ഉപഭോക്താക്കൾക്കും അവരുടെ ജില്ലാ സപ്ലൈ ഓഫീസുകളുമായി ഫോൺവഴി ബന്ധപ്പെടാവുന്നതാണ്.

ഓരോ ജില്ലയിലെയും താലൂക്ക് സിവിൽ സപ്ലൈ ഓഫീസുകളിലെ  നമ്പറുകളും മറ്റു വിവരങ്ങളും കേരള സർക്കാരിന്റെ  https://civilsupplieskerala.gov.in/index.php/content/index/telephone-numbers എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു തുറന്നുവരുന്ന കേരള സർക്കാരിന്റെ സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക പേജിൽ നിന്ന് നിങ്ങളുടെ ജില്ല തെരഞ്ഞെടുക്കുക. അതിനുശേഷം വരുന്ന പേജിൽ നിങ്ങൾക്ക് നിങ്ങളുടെ ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളുടെയും നമ്പറും അഡ്രസ്സും തുടങ്ങി മറ്റു വിശദാംശങ്ങളും ലഭിക്കുന്നതായിരിക്കും.

റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും കേരള സർക്കാരിന്റെ ഈ വെബ്സൈറ്റ് ഉപകാരപ്രദമാണ്. മാത്രമല്ല,  കേരളത്തിലെ എല്ലാ ജില്ലകളിലെയും താലൂക്ക് ഓഫീസുകളുടെ അഡ്രസ്സും,  ഓഫീസുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഈ വെബ്സൈറ്റ് വഴി ലഭിക്കുന്നതായിരിക്കും. റേഷൻ കാർഡുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ ഉയർന്നു നിൽക്കുന്ന ഈ  ഈ സാഹചര്യത്തിൽ ഈ വാർത്ത സാധാരണക്കാർക്ക് വളരെ അധികം ഗുണകരമാണ്.അതിനാൽ ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഓരോരുത്തരും ശ്രമിക്കുക.