മമ്മുക്ക വിളിച്ചപ്പോൾ ഞാൻ “വച്ചിട്ട് പോടോ” എന്ന് പറഞ്ഞു..

മലയാള സിനിമയിലെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് രമ്യാ നമ്പീശൻ. അഭിനേത്രി എന്നതിലുപരി തെന്നിന്ത്യൻ സിനിമകളിലെ ഗായിക കൂടിയാണ് രമ്യ. ആനച്ചന്തം എന്ന ചിത്രത്തിൽ ജയറാമിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് മരമ്യാ നമ്പീശനായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ നൃത്തവും സംഗീതവും അഭ്യസിപ്പിച്ച രമ്യാ നമ്പീശൻ നിരവധി ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

ഒരു ടെലിവിഷൻ ഷോയുടെ അവതാരകയായിരുന്നു രമ്യ നമ്പീശൻ. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയായിരുന്നു രമ്യാ നമ്പീശന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
എൻ ജയരാജ് സംവിധാനം ചെയ്ത ആ​ന​ച്ച​ന്തം എന്ന ചിത്രത്തിൽ നായികയായി. പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടിയായെത്തിയ നടികൂടിയാണ് രമ്യാ നമ്പീശൻ.

മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്കും പിന്നീട് തെന്നിന്ത്യൻ സിനിമയിലും രമ്യാ നമ്പീശൻ അറിയപ്പെടുന്ന നടിയായി. അടുത്തിടെ മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ശ്രെദ്ധേയമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

നർത്തകി, അഭിനേത്രി, ഗായിക എന്നീ നിലകളിൽ ഇന്ന് പ്രശസ്തയാണ് രമ്യാ നമ്പീശൻ. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് താരം. അതേ സമയം തനിക്കുണ്ടായ ഒരു അബദ്ധത്തെക്കുറിച്ച് അടുത്തിടെ രമ്യാ നമ്പീശൻ തുറന്നു പറഞ്ഞു.

ആ​ണ്ട​ലോ​ണ്ടേ എന്ന ഗാനം ഹിറ്റായ സമയമായിരുന്നു അത്. വളരെ ജനപ്രിയമായ ഈ ഗാനത്തിന് നിരവധി അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായി. ആ സമയത്ത് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുകയായിരുന്നു. ക്ലച്ചും ഗിയറും ശരിയായി മാറ്റാൻ തന്നെ കൺഫ്യൂസയിൽ നിൽക്കുമ്പോൾ ഒരു ഫോൺ കോൾ വന്നു.

ഹലോ, ഞാൻ മമ്മൂട്ടിയാണ്, മറുവശത്ത് നിന്ന് മറുപടി കേട്ടു. അക്കാലത്ത് ധാരാളം വ്യാജന്മാർ ഉണ്ടായിരുന്നു. ആരെയോ പറ്റിക്കാൻ വേണ്ടിയാണ് ഇങ്ങനെ വിളിച്ചതെന്ന് കരുതി “വച്ചിട്ട് പോടോ” എന്ന് മറുപടി പറഞ്ഞു.

കുറച്ച് കഴിഞ്ഞ് ജോർജ്ജ് സാർ വിളിച്ചു, അത് ശരിക്കും മമ്മൂട്ടി തന്നെ ആയിരുന്നു എന്ന് പറഞ്ഞു. അപ്പോഴത്തെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല.

പിന്നെ ഞാൻ തിരിച്ചു വിളിച്ചിട്ടും മമ്മൂക്കയെ എടുത്തില്ല. ഇനി വിളിക്കുകയോ സംസാരിക്കുകയോ ചെയ്യരുതെന്ന് മമ്മൂട്ടി ജോർജിനോട് പറഞ്ഞതായി രമ്യ പറഞ്ഞു. അപ്പോൾ മമ്മുക്ക എന്തിനാണ് വിളിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന് രമ്യ പറഞ്ഞു.