“ബാലകൃഷ്ണയെ നായകനാക്കി ഞാൻ പടം ചെയ്യില്ല” ബാലകൃഷ്ണയുടെ മുൻപിൽ വച്ച് തന്നെ കാരണം വ്യക്തമാക്കി രാജമൗലി!!

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് എസ് എസ് രാജമൗലി. 2009 ഇൽ പുറത്തിറങ്ങിയ മഗധീര, 2012 ൽ പുറത്തിറങ്ങിയ ഈച്ച,  2015ൽ ഇറങ്ങിയ ബാഹുബലി എന്നീ ചിത്രങ്ങൾ മാത്രം മതി രാജമൗലി എന്ന പേര് പ്രേക്ഷകർക്ക് ഓർക്കാൻ. ഇതിൽ തന്നെ ബാഹുബലി എന്ന ചിത്രം കൊണ്ട് ഇന്ത്യമുഴുവൻ പ്രശസ്തിയാർജ്ജിച്ച സംവിധായകൻ ആണ് ഇദ്ദേഹം. 

അടുത്തതായി ജൂനിയർ എൻ ടി ആർ, രാം ചരൺ എന്നിവർ നായകനായെത്തുന്ന ആർ ആർ ആർ എന്ന ചിത്രത്തിന്റെ  റിലീസിന്റെ തിരക്കിലാണ് ഇദ്ദേഹം. ഈയൊരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അൻസ്‌റ്റോപ്പബിൾ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ ചോദിച്ച ചോദ്യവും രാജമൗലി അതിനായി നൽകിയ ഉത്തരവും ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

തന്നെ വെച്ച് എന്തുകൊണ്ടാണ് സിനിമ എടുക്കാത്തത് എന്നാണ് നന്ദമുരി ചോദിച്ചത്.  “തനിക്ക് നന്ദമൂരിയെ വെച്ച് സിനിമ എടുക്കാൻ പേടിയാണ്, കാരണം അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ പറ്റില്ല. പ്രായഭേദമന്യേ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ് എങ്കിലും, തെറ്റ് സംഭവിക്കുമ്പോൾ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ്.

ദേഷ്യം വന്നാൽ കാര്യങ്ങൾ വഷളാകും. അത്തരം സാഹചര്യങ്ങളിൽ കൈകാര്യം ചെയ്യാൻ തനിക്ക് സാധിക്കില്ലാത്തത് കൊണ്ടാണ് ബാലകൃഷ്ണന്റെ ഒപ്പം പ്രവർത്തിക്കാത്തത്” എന്നായിരുന്നു രാജമൗലി കൊടുത്ത മറുപടി.

  ഒരുപാട് വിവാദപരമായ കാര്യങ്ങൾ ബാലകൃഷ്ണയുടെ പേരിൽ പലതവണ ഉണ്ടായിട്ടുണ്ട്. ഈ കഴിഞ്ഞ കാലയളവിൽ തന്റെ ആരാധകന്റെ മുഖത്തടിച്ച വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു.

ഈയൊരു പരിപാടിയിൽ തന്നെ അവതാർ എന്ന സിനിമ പകുതിയായപ്പോൾ എഴുന്നേറ്റ് പോയി എന്നും, ഇഷ്ടമായില്ല എന്നും പറഞ്ഞത് ഏറെ വാർത്തയായിരുന്നു. ഇതിന് രാജമൗലി ഇത് നിങ്ങളുടെ ജനറേഷന്റെ പ്രശ്നമാണെന്നും, ഞങ്ങളുടെ ജനറേഷനിൽ ഉള്ളവർക്ക് ഒരുപാട് ഇഷ്ടമുള്ള ചിത്രമാണ് അവതാർ എന്നും മറുപടി കൊടുത്തിരുന്നു.