റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത്

ചൈനയുമായിയും പാകിസ്ഥാനുമായിയും അസ്വാരസ്യങ്ങൾ നില നിൽക്കുന്ന ഈ അവസരത്തിൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തിയത് ഇരു രാജ്യങ്ങളെയും വളരെ അസ്വസ്ഥമാക്കുന്നുണ്ട്. ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്നത് 36 യുദ്ധവിമാനങ്ങളാണ് അതിൽ 5 യുദ്ധവിമാനങ്ങൾ ഈ കഴിഞ്ഞ ബുധനാഴ്ച ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലെത്തിയത്. ഇരു രാജ്യങ്ങളുടെയും പ്രതികരണങ്ങളിൽ അവരുടെ ആകുലതയും അസ്വസ്ഥതയും നിഴലിക്കുന്നുണ്ട്.

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ 36 റഫാൽ യുദ്ധവിമാനങ്ങളില് അഞ്ചെണ്ണം ബുധനാഴ്ച ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ എത്തിയതിന് പിന്നാലെ സ്ഥിതിഗതികളിൽ പാക്കിസ്ഥാൻ അസ്വസ്ഥത പ്രകടിപ്പിച്ചു. ഇന്ത്യ കൂടുതൽ കൂടുതൽ ആയുധങ്ങൾ വാങ്ങുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ആയിഷ ഫാറൂഖി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇരു രാജ്യങ്ങളുമായി നിലവിൽ രൂക്ഷമായ പ്രശ്നങ്ങൾ നില നിൽക്കെ റഫാൽ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ വൻതോതിൽ വർധിപ്പിക്കും എന്ന് ഇരു രാജ്യങ്ങൾക്കും വ്യക്തമാണ്. ഈ സാഹചര്യത്തിൽ ചൈന അനാവശ്യ പ്രകോപനങ്ങൾ, സ്ഥിരം കടന്നു കയറ്റം തുടരാനുള്ള സാധ്യതയും കുറവാണു. ഇതിനുള്ള പ്രധാന കാരണം ഇന്ത്യയിൽ വന്ന പുതിയ നയമാറ്റമാണ്. അതായതു ‘പ്രതിരോധം’ എന്ന പഴയ സ്ഥിതി മാറ്റി ‘ആക്രമണം’ എന്ന രീതിയാണ് ഇന്ത്യ ഇപ്പോൾ എടുക്കുന്നത്.

പാകിസ്താന് ഏറ്റ കനത്ത പ്രഹരമായിരുന്നു ഈയടുത്ത കാലത്തു അവർ നിയന്ത്രണ രേഖ ലംഖിക്കുകയും നമ്മുടെ MIG 21 അവരെ തുരത്തുകയും തകർക്കുകയും ചെയ്തത്. അതുകൊണ്ടു തന്നെ അവരുടെ ഭയം അസ്ഥാനത്തല്ല. അന്ന് ഇന്ത്യയുടെ കൈവശം റഫാൽ ഉണ്ടായിരുന്നുവെങ്കിൽ അന്ന് നിയന്ത്രണ രേഖ ലംഖിച്ച ഒരു വിമാനവും പാകിസ്താന് തിരിച്ചു കിട്ടില്ലായിരുന്നു.

റാഫേലിന്റെ പ്രഹര ശേഷിയും, ട്രാക്കിങ്ങ് സംവിധാനവും, റഡാർ ജാമിങ് സംവിധാനവും മറ്റും ശത്രു വിമാനങ്ങളുടെ കണ്ണിൽ പെടുന്നതിനു മുൻപ് തന്നെ അവയെല്ലാം നശിപ്പിക്കാനുതകുന്നതാണ്. ഇത് തന്നെയാണ് റഫാലിനെ ലോകത്തിലെ ഏറ്റവും കരുത്തുറ്റതും അപകടകാരിയുമായി കരുതുന്നത്. പുറമെ റഫാലിനു ഇന്ത്യൻ ഭൂപ്രദേശത്തിരുന്നു കൊണ്ട് തന്നെ മിസൈൽ അയക്കാനും ശത്രു രാജ്യത്തെ ഒട്ടു മിക്ക ഭൂ പ്രദേശങ്ങളും നശിപ്പിക്കാനാകും എന്നത് ഈ രണ്ടു രാജ്യങ്ങൾക്കും വൻ ഭീഷണിയാണ്.