“ഇത് ശരിയായ തീരുമാനം എടുക്കേണ്ട സമയം” മുല്ലപ്പെരിയാർ വിഷയത്തിൽ നടൻ പൃഥ്വിരാജിനെ പ്രതികരണം ഇങ്ങനെ..

കഴിഞ്ഞ ദിവസങ്ങളിലായി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് വ്യാപകമായ ചർച്ചകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി നടന്നുകൊണ്ടിരിക്കുന്നത്. 125 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ചാണ് നിലവിൽ പൊതുജനങ്ങൾക്കിടയിൽ ആശങ്കയുള്ളത്. കനത്ത മഴ മൂലം ഡാമിലെ ജലനിരപ്പ് 137 അടിയായി ഉയർന്നതും ജനങ്ങളെ വളരെയധികം പരിഭ്രാന്തിയിൽ ആഴ്ത്തിയിരിക്കുകയാണ്.

ഇപ്പോൾ മുല്ലപ്പെരിയാർ ഡാം ആയി ബന്ധപ്പെട്ട വിഷയത്തിൽ നടൻ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ്. വസ്തുതകളുടെയും, കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ ആണെങ്കിലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും സുരക്ഷിതമായി പ്രവർത്തിക്കുന്നു എന്നുപറയുന്നതിൽ ഒഴുവുകഴുവുകൾ കണ്ടെത്താനാവില്ല,  ഇത്തരത്തിലൊരു സന്ദർഭത്തിൽ രാഷ്ട്രീയവും സാമ്പത്തികവും ആയിട്ടുള്ള കാര്യങ്ങൾ മാറ്റിവെച്ചുകൊണ്ട് ശരിയായ തീരുമാനം എടുക്കേണ്ട സമയം ആണ്.

[മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു!! തമിഴ്നാടിന്റെ മുന്നറിയിപ്പ് ! പുതിയ വിവരങ്ങൾ..]

സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് വിശ്വസിക്കാം. എന്നാണ് പൃഥ്വിരാജ് തന്റെ ഒഫീഷ്യൽ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വളരെയധികം പിന്തുണയാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തിന് ലഭിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന് നിലവിൽ ഘടനാപരമായി ബലക്ഷയം ഉണ്ടെന്നും, അതുകൊണ്ടു തന്നെ തകർച്ചാ സാധ്യത തള്ളിക്കളയാൻ സാധിക്കില്ല എന്നും ഐക്യരാഷ്ട്ര സംഘടന യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നിട്ടുണ്ടായിരുന്നു.

ഇത്  ചർച്ചാവിഷയമാകുന്നതിനിടക്കാണ് പൃഥ്വിരാജിന്റെ പുതിയ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. 1895ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ടിന് 50 വർഷത്തെ ആയുസ്സ് മാത്രമായിരുന്നു നിർമിക്കുമ്പോൾ നിശ്ചയിച്ചിരുന്നത്. എന്നാൽ അണക്കെട്ട് നിർമിച്ച് 125 വർഷമാകുമ്പോഴും ഇപ്പോഴും അണക്കെട്ട് സംസ്ഥാനത്ത് നിലകൊള്ളുകയാണ്.

അതുകൊണ്ട് തന്നെ അത്രയും കാലപ്പഴക്കമുള്ള ഡാമിന്റെ സുരക്ഷാ സാധ്യതയും വളരെയധികം ആശങ്കാവഹമാണ്. നേരത്തെ തന്നെ അണക്കെട്ടിന്റെ ബലക്ഷയത്തെ മുൻനിർത്തി ഡീകമ്മീഷൻ ചെയ്യാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ തമിഴ്നാടും, കേരളവുമായി ഇതിനെ സംബന്ധിച്ചുള്ള തർക്കം ഇപ്പോഴും തുടരുകയാണ്. നിലവിലുള്ള അണക്കെട്ട് ബലം ഉള്ളതാണെന്ണെന്നും, അണക്കെട്ടിലെ ജലനിരപ്പ് 142 നിന്നും 152 അടിയാക്കി ഉയർത്തണമെന്നുമാണ് തമിഴ്നാട് പറയുന്നത്.

പുതിയ അണക്കെട്ട് വേണമെങ്കിൽ ഇരു സംസ്ഥാനങ്ങളും യോജിച്ചാൽ മാത്രമേ ഇതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കൂ എന്നാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ നിർദ്ദേശം.