സ്വന്തമായി ഭൂമിയുള്ളവർ ശ്രെദ്ധിക്കുക. കേന്ദ്ര സർക്കാരിന്റെ പ്രോപ്പർട്ടി കാർഡ് വരുന്നു. ആരൊക്കെ കുടുങ്ങും.. പ്രധാന വിവരങ്ങൾ ഇനിയും അറിയാതെ പോകരുത്

ഇന്ത്യയിൽ ഒരു വ്യക്തിയുടെ പേരിൽ ഭൂമി ഉണ്ടെന്ന് തെളിയിക്കണമെങ്കിൽ ഒരുപാട് രേഖകൾ ആവശ്യമാണ്. ആധാരം, മുന്നാധാരം,കരം അടച്ച രസീത്, എന്നിങ്ങനെ ഒരുപാട് രേഖകൾ ഉണ്ടെങ്കിലേ ആ ഭൂമി ക്രയവിക്രയം ചെയ്യാനോ ആധികാരികമായ മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളു. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സുഗമമാക്കാൻ ആയി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ഒരു പുതിയ പദ്ധതിയാണ് പ്രോപ്പർട്ടി കാർഡ്.

നമ്മുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ബന്ധപ്പെട്ട എന്ന വിവരങ്ങളും ഈ കാർഡ് വഴി അറിയാൻ സാധിക്കും. നമ്മുടെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ വിസ്തീർണ്ണം, വസ്തു സ്ഥിതി ചെയ്യുന്ന സ്ഥലം, ബാധ്യത എന്നിവയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ പ്രോപ്പർട്ടി കാർഡ് വഴി വളരെ എളുപ്പത്തിൽ അറിയാൻ സാധിക്കുന്ന വിധത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ആയ ഡ്രോൺ സർവ്വേ വഴിയാണ് ഭൂമിയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ എല്ലാം തന്നെ ശേഖരിക്കുന്നത്.

അതാത് വില്ലേജുകളിൽ എത്രയും പെട്ടെന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കും എന്നുള്ളതാണ് അറിയാൻ കഴിയുന്ന സൂചന. പ്രോപ്പർട്ടി കാർഡ് സംവിധാനം നിലവിൽ വരുത്താൻ കഴിഞ്ഞാൽ അതിൻറെ പ്രയോജനം ഏറ്റവും കൂടുതൽ ഉള്ളത് സാധാരണക്കാർക്കും കൃഷിക്കാർക്കും ആണ്. സാധാരണക്കാരും കൃഷിക്കാരുമായ ആളുകൾ ബാങ്കുകളിൽ ഭൂമി പണയം വെച്ച് വായ്പകൾ എടുക്കാനായി ചെല്ലുമ്പോൾ ബാങ്ക് അധൃകൃതർ ആവശ്യപ്പെടുന്ന പല രേഖകളും സമയത്തിന് എത്തിക്കാൻ സാധിക്കാതെ വരുന്നതിനാൽ വായ്പ ലഭിക്കാതെ വരുന്ന അവസ്ഥകൾ നമ്മൾ കാണാറുണ്ട്.

അല്ലെങ്കിൽ അവർ പറയുന്ന രേഖകൾ ബാങ്കിൽ സമർപ്പിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നത് കാണാറുണ്ട്. രേഖകൾ ലഭിക്കുന്നിടത്ത് ഏതെങ്കിലും തരത്തിൽ സാങ്കേതിക തകരാർ ഉണ്ടായാൽ കാലതാമസം ഉണ്ടാകുമെന്നത് തീർച്ചയാണ്. കേന്ദ്ര സർക്കാരിൻറെ പ്രോപ്പർട്ടി കാർഡ് സിസ്റ്റം നിലവിൽ വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് ഒരുവിധത്തിൽ ഇളവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

ബാങ്കിൽ ഭൂമിയുമായി ബന്ധപ്പെട്ട വായ്പ എടുക്കുമ്പോൾ വരുന്ന ബുദ്ധിമുട്ടും ഉടമസ്ഥാവകാശ ചൊല്ലിയുള്ള തർക്കങ്ങളും ഭൂമി ക്രയവിക്രയം നടത്തുന്നതിനുള്ള ബുദ്ധിമുട്ടും എല്ലാം തന്നെ ഈ പ്രോപ്പർട്ടി കാർഡ് നിലവിൽ വരുന്നതോടെ ഒഴിവാക്കാൻ സാധിക്കും.ഇന്ത്യയിലെ ഏകദേശം 620000 ഓളം വരുന്ന ഗ്രാമപ്രദേശങ്ങളിലെ ലാൻഡ് സർവേ ഡ്രോൺ ഉപയോഗിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഈ പദ്ധതി നിലവിൽവരുന്നതോടെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി അവരുടെ വിലപ്പെട്ട സമയം പാഴാക്കേണ്ടി വരുന്ന അവസ്ഥ മാറ്റാൻ സാധിക്കും.

നിലവിൽ സർക്കാർ ഓഫീസുകളിൽ ഇത്തരം കാര്യങ്ങൾക്ക് അനുഭവപ്പെടുന്ന കാലതാമസം കേന്ദ്ര സർക്കാരിന്റെ പ്രോപ്പർട്ടി കാർഡ് പദ്ധതി നിലവിൽ വരുന്നതോടെ ഒഴിവാക്കാനും സാധാരണക്കാർക്ക് നിയമ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് ആവശ്യങ്ങൾ എളുപ്പത്തിൽ നടത്താൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.