പൗരത്വ ഭേദഗതി ബില്ല് ഇനി അധികം വൈകാതെ പാസ്സ് ആകും.

ലോകസഭയിലും രാജ്യസഭയിലും 2019ൽ പാസാക്കിയ ഒരു ബില്ലാണ് പൗരത്വ ഭേദഗതി ബിൽ. എന്നാൽ ഈ ബില്ല് പാസാക്കിയതിന്റെ പിന്നാലെ രാജ്യത്ത് ഒടുനീളം പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. കോവിഡ് വാക്‌സിൻ വിതരണം ചെയ്ത് കഴിഞ്ഞാൽ ഉടനെ രാജ്യത്ത് ഉടനീളം പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കുവാൻ ആണ് തീരുമാനം.

പുതിയ ഭേദഗതി ബില്ലിന്റെ നിയമ നടപടികൾ പൂർത്തിയാക്കുവാൻ ഇതുവരെയും കഴിഞ്ഞട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത് വൈകിയത്. ആയത് കൊണ്ട്തന്നെ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നതിന്റെ പിന്നാലെ പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കും എന്നത് തീർച്ചയാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യുനപക്ഷ മതവിഭാഗത്തിൽപ്പെട്ട വ്യക്തിളേയാണ് ഈ നിയമം പാസ്സ് ആകുന്നതിലൂടെ കൂടുതൽ പിടിപെടുന്നത്.

രാജ്യത്തെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന ബെഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെട്ട ഹിന്ദുക്കൾ ജൈന ബുദ്ധ മതക്കാർ, പാർസ്‌, ക്രിസ്ത്യൻ എന്നീ മുസ്ലിം വിഭാഗം ഒഴിച്ച് ബാക്കി ന്യുനഭക്ഷ മതവിഭാഗങ്ങളിൽ ഉൾപെട്ട വ്യക്തികൾ ഇന്ത്യയിൽ അനധികൃതമായി കടന്ന് കയറിയ വ്യക്തികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നിയമമാണ് പൗരത്വ ഭേദഗതി ബിൽ.

2014 ഡിസംബർ 31ന് മുന്ന് ഇന്ത്യയിൽ താമസിക്കാൻ തുടങ്ങിയ മേൽ പറഞ്ഞിരിക്കുന്ന ന്യുനപക്ഷ മാതാവിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതായിരിക്കും. മുൻ വർഷങ്ങളിൽ ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ 11 വർഷം ഇന്ത്യയിൽ താമസിക്കുന്ന വ്യക്തി ആവണമായിരുന്നു. എന്നാൽ പുതിയ ബില്ല് പാസ്സ് ആകുന്നത്തോടെ 5 വർഷം താമസിച്ച വ്യക്തികൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കും.