എസ് എസ് സി – സി എച് എസ് എന്ന റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 15/12/2020 ആയിരുന്നു. എന്നാൽ നിരവധി പേർക്ക് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കാത്തതിനാൽ 19/12/2020 വരെ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിയിരിക്കുകയാണ്.
ആറായിരത്തിലധികം ജോലി ഒഴിവുകൾ ഉള്ള ഈ റിക്രൂട്ട്മെന്റിലേക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് നോക്കാം. എസ് എസ് സി എന്ന വിഭാഗത്തിൽ ലോവർ ഡിവിഷൻ ക്ലർക്ക് എന്ന തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 19900 രൂപ മുതൽ 61000 രൂപ വരെ മാസം ശമ്പളം ലഭിക്കാവുന്നതാണ്.
പോസ്റ്റൽ അസിസ്റ്റന്റ് എന്ന് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 21500 രൂപ മുതൽ 81000 രൂപ വരെ മാസം ശമ്പളം ലഭിക്കും. ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 25,000 രൂപ മുതൽ 81000 രൂപ വരെ ശമ്പളം ലഭിക്കാവുന്നതാണ്.
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ്-എ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 25,000 രൂപ മുതൽ എൺപതിനായിരം രൂപവരെ ശമ്പളം ലഭിക്കും. നിലവിൽ ജോലി ഒഴിവുകളുടെ എണ്ണം കൂടുന്നതായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അറിയാവുന്നതാണ്. വെബ്സൈറ്റിന്റെ ലിങ്ക് താഴെ നൽകുന്നതായിരിക്കും.
വൺടൈം പ്രൊഫൈൽ രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് അപ്ലൈ ചെയ്യാവുന്നതാണ് എന്നാൽ വൺ ടൈം രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് വൺടൈം രജിസ്ട്രേഷൻ ചെയ്തതിനുശേഷം മാത്രമേ അപ്ലൈ ചെയ്യാൻ സാധിക്കുകയുള്ളൂ. 18 വയസ്സിനും 27 വയസ്സിനും ഇടയിൽ പ്രായമുള്ള പ്ലസ് ടു പാസായ ഏതൊരു വ്യക്തിക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.
എസ്സി, എസ് ട്ടി, ഒബിസി എന്ന വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവ് ലഭിക്കുന്നതായിരിക്കും. നിലവിൽ അപ്ലിക്കേഷൻ ഫീസ് വരുന്നത് 100 രൂപയാണ്. എന്നാൽ എസ് സി എസ് ടി സ്ത്രീകൾ എന്നിങ്ങനെ നിരവധി വിഭാഗക്കാർക്ക് അപ്ലിക്കേഷൻ ഫീസ് വരുന്നതായിരിക്കില്ല. ഓൺലൈൻ മുഖേന അപേക്ഷിക്കേണ്ട ഈ വെബ്സൈറ്റ് ലിങ്ക് നോക്കാം. https://ssc.nic.in/