പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് ഉള്ള വ്യക്തികൾ സൂക്ഷിക്കുക. നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കിയേക്കാം.

പോസ്റ്റ് ഓഫീസിൽ സേവിങ്സ് അക്കൗണ്ട് ഉള്ള എല്ലാ വ്യക്തികളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇവിടെ പറയുന്നത്. പുതിയ നിയമപ്രകാരം പോസ്റ്റ് ഓഫീസിൽ സേവിങ്സ് അക്കൗണ്ട് ഉള്ള എല്ലാ ഉടമകളും മിനിമം ബാലൻസ് സൂക്ഷിക്കേണ്ടി വരും.

ഇന്ത്യൻ പോസ്റ്റ് ഡിസംബർ 12ന് നിയമം കൊണ്ടുവരും. അതായത് ഡിസംബർ പന്ത്രണ്ടാം തീയതി മുതൽ സേവിങ്സ് അക്കൗണ്ട് ഉള്ള എല്ലാ ഉടമകളും നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചിരിക്കണം. നിശ്ചയിച്ച മിനിമം ബാലൻസ് 500 രൂപയാണ്.

500 രൂപയുടെ താഴെയുള്ള ബാലൻസ് ആണ് നിങ്ങളുടെ അക്കൗണ്ടിൽ ഉള്ളതെങ്കിൽ, 100 രൂപയാണ് ഫീസ്സായ് നിങ്ങളുടെ കയ്യിൽ നിന്ന് ഈടാക്കുക. അതുമാത്രമല്ല നിങ്ങളുടെ അക്കൗണ്ടിൽ മിനിമം ബാലൻസ് സീറോ ആണെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ ആണ് നിർദ്ദേശം.

അതുകൊണ്ടുതന്നെ പോസ്റ്റ് ഓഫീസിൽ സേവിങ്സ് അക്കൗണ്ട് ഉള്ള മുഴുവൻ വ്യക്തികളും ഈയൊരു കാര്യം അറിഞ്ഞിരിക്കുക. മിനിമം ബാലൻസ് ആയ 500 രൂപ സൂക്ഷിക്കുക. ഒരുപാട് വ്യക്തികൾ ആണ് പോസ്റ്റ് ഓഫീസിൽ സേവിങ്സ് അക്കൗണ്ട് തുടങ്ങിയത്. ഒരുപാട് ആനുകൂല്യങ്ങൾ പോസ്റ്റോഫീസ് അക്കൗണ്ട് വഴി ലഭിക്കുന്നുണ്ട്.

ചെറിയ കുട്ടികൾക്കും മുതിർന്ന വ്യക്തികൾക്കും അക്കൗണ്ട് ആരംഭിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു മുതിർന്ന വ്യക്തിക്കും, രണ്ടു മുതിർന്ന വ്യക്തികൾ സംയുക്തമായി ചേർന്ന് കൊണ്ടോ 10 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ബന്ധപ്പെട്ടാൽ അറിയാൻ സാധിക്കും.