സംസ്ഥാനത്തെ പൊതുജനങ്ങൾ ശ്രദ്ധിക്കുക. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പടർത്തുന്നവർക്ക് എട്ടിന്റെ പണി 🤯

എല്ലാ പൊതു ജനങ്ങളും പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന എല്ലാ വ്യക്തികളും ഈയൊരു കാര്യം അറിഞ്ഞിരിക്കണം. വാട്ട്സ്ആപ്പ് ഫേസ്ബുക്ക് യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കുന്നവർ അതിലൂടെ പോസ്റ്റുകൾ ചെയ്യുന്നവർ, പ്രതികരിക്കുന്നവർ, കമന്റുകൾ രേഖപ്പെടുത്തുന്നവർ എന്നിവർ യാതൊരു കാരണവശാലും പുതിയ പോലീസ് നിയമം അറിയാതെ പോകരുത്.

എന്ത് കാര്യം നിങ്ങൾക്ക് ലഭിച്ചാലും അതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയതിനു ശേഷം മാത്രമേ മറ്റുള്ളവർക്ക് ഷെയർ ചെയ്യുവാൻ പാടുള്ളൂ. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പോലീസ് ആക്ടിലെ ഭേദഗതിക്ക് ഇപ്പോൾ അംഗീകാരം ഗവർണർ നൽകിയിരിക്കുകയാണ്. പോലീസ് നിയമഭേദഗതിയിൽ ചട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു.

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എട്ടിന്റെ പണിയാകും ലഭിക്കുക എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ഈ ഒരു നിയമപ്രകാരം സൈബർ അധിക്ഷേപം തടയാൻ പോലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. പുതിയ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഇപ്പോൾ ഉയർന്ന് വരുന്നുണ്ട്. ഇതുപ്രകാരം വാരന്റ് ഇല്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്.

സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ വാർത്തകൾ തടയാൻ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ആവർത്തിച്ചിട്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ ഭേദഗതി. പോലീസ് ആക്ടിൽ 118എ എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി. സ്ത്രീകൾക്കെതിരെയായി തുടരുന്ന സൈബർ ആക്രമങ്ങളെ ഒതുക്കാൻ പര്യാപ്തമായ നിയമം കേരളത്തിൽ ഇല്ലാത്തതിന്റെ സാഹചര്യത്തിലാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്.

പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള സോഷ്യൽ മീഡിയകൾ വഴി അസത്യമായ വാർത്ത വന്നാൽ 5 വർഷം തടവോ, പതിനായിരം രൂപ പിഴയോ, രണ്ടുംകൂടിയോ ചുമത്താവുന്ന കുറ്റമാണ്. പുതിയ ഭേദഗതി പ്രകാരം ഒരു വാർത്തയ്ക്കെതിരെ ആർക്ക് വേണമെങ്കിലും മാധ്യമത്തിനോ, മാധ്യമ പ്രവർത്തകർക്കെതിരെയോ ഏത് പോലീസ് സ്റ്റേഷനിലും പരാതി നൽകാം എന്നാണ് പറയുന്നത്.

ജാമ്യം ലഭിക്കാത്ത കുറ്റം ആയതിനാൽ പരാതി ലഭിച്ചാൽ, പോലീസിന് കേസ് എടുക്കേണ്ടിവരും അറസ്റ്റും ചെയ്യാം. എന്നാൽ ഇതിൽ ഒരു കുഴപ്പം ഉള്ളത് എന്തെന്നുവെച്ചാൽ ലഭിച്ച വാർത്ത വ്യാജമാണോ സത്യസന്ധമാണോ എന്ന് പോലീസിന് എങ്ങനെ കണ്ടെത്താനാകും എന്നതിൽ ഇപ്പോഴും ഒരു വ്യക്തതയില്ല. ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ടെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പോലീസ് ആക്റ്റിൽ വരുത്തിയ പുതിയ ഭേദഗതി നടപ്പിലാക്കുവാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ തയ്യാറാകുമെന്നാണ് സംസ്ഥാന പോലീസ് മേധാവി അറിയിച്ചിരിക്കുന്നത്.