കേന്ദ്ര സർക്കാർ വായ്പാ പദ്ധതിയിൽ അംഗമാകൂ.. ഈട് വേണ്ട ! 7% സബ്സിഡിയോടെ വായ്‌പ്പ ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയാം

കഴിഞ്ഞ വർഷം ജൂൺ ഒന്നിനാണ് കേന്ദ്ര സർക്കാർ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വനിധി പദ്ധതി തുടങ്ങിയത്. ഏകദേശം 33 ലക്ഷം ആളുകളാണ് 2021 ജനുവരി മാസം വരെ ഈ ഒരു വായിപ്പയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

50 ലക്ഷത്തിലേറെ രാജ്യത്തെ തെരുവോരക്കാരെ സഹായിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് സ്വനിധി വായ്പാ പദ്ധതി. തെരുവ് വ്യാപാര മേഖലയിൽ ഉള്ള ആളുകൾക്ക് ഈയൊരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുവാനും ആനുകൂല്യം കൈപ്പറ്റുവാനും സാധിക്കുന്നതാണ്. പതിനായിരം രൂപ വരെയാണ് അപേക്ഷകർക്ക് ഈ ഒരു പദ്ധതിയിലൂടെ വായ്പ സഹായമായി ലഭിക്കുന്നത്.

നഗരങ്ങളുടെ അതിർത്തിയിൽ ഉള്ള കച്ചവടക്കാർക്കും നഗരത്തിലെ കച്ചവടക്കാർക്കും ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുകയും ആനുകൂല്യങ്ങൾ കൈപ്പറ്റുവാനും സാധിക്കുന്നതാണ്. നഗര സഭാ കാര്യാലയത്തിലെ തെരുവ് കച്ചവടക്കാരൻ ആണെന്ന് സാക്ഷ്യ പത്രവും വെൻഡർ ഐഡിയും ഇതിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമാണ്.

ഇതിന് പുറമെ ആധാർ കാർഡ് മൊബൈൽ നമ്പറും ഒപ്പം ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. 10000 രൂപ ആനുകൂല്യം ലഭിക്കുന്നതാണ് ഒരു വർഷത്തിനുള്ളിൽ മാസങ്ങളിലായി തിരിച്ചടയ്ക്കേണ്ടതാണ്. കൃത്യമായി അടച്ച് തീർക്കുക ആണെങ്കിൽ അല്ലെങ്കിൽ പറഞ്ഞ ദിവസത്തിനു മുൻപ് തന്നെ അടച്ചു തീർക്കുകയാണ് എങ്കിൽ 7 ശതമാനം സബ്സിഡിയും സർക്കാർ നൽകുന്നതാണ്.

ഓരോ മൂന്നു മാസം കൂടുമ്പോഴും ഈയൊരു തുക അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നതാണ്. മാസത്തിൽ 100 രൂപ ക്യാഷ് ബാക്കും ഈ ഒരു പദ്ധതിയുടെ ആനുകൂല്യം ആണ്. ഇതിനു വേണ്ടി സ്വന്തമായി ഒരു വെബ്സൈറ്റും അപ്ലിക്കേഷനും ഉണ്ട്. ലോണിന് അപ്ലൈ ചെയ്യുവാനും ട്രാൻസാക്ഷൻ ചെക്ക് ചെയ്യുവാനും ഇതിലൂടെ സാധിക്കും. ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്.