PM സമ്മാൻ നിധി വഴി ലഭിക്കേണ്ട അവസാന ഗഡുവായ 2000 രൂപ ഡിസംബർ മാസം മുതൽ നൽകുകയാണ്. എഡിറ്റിംഗ് ഓപ്ഷനും നിലവിൽ വന്നിട്ടുണ്ട്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകർക്ക് വേണ്ടി നടപ്പിലാക്കിയ കിസാൻ സമ്മാൻ നിധി എന്ന പദ്ധതിയുടെ അനുകൂല്യം വീണ്ടും കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡിസംബർ മാസം മുതൽ എത്തിച്ചേരുകയാണ്. നിലവിൽ 2020-21 വർഷത്തെ അവസാന ഗഡുവാണ് ഡിസംബർ മാസം മുതൽ മാർച്ച് മാസം വരെ നമ്മുടെ അക്കൗണ്ടിലേക്ക് ലഭിക്കുന്നത്. അതിനുശേഷം ഏപ്രിൽ മാസം മുതൽ 2021-22 വർഷത്തെ വിതരണം ആരംഭിക്കുന്നതാണ്. ഒരു വർഷത്തിൽ 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക അതും 4 ഗഡുവായി 2000 രൂപ വീതമാണ് ലഭിക്കുക.

ഡിസംബർ മാസത്തിൽ 2020-21 വർഷത്തെ അവസാന ഗഡുവാണ് ലഭിക്കുന്നത്. ഡിസംബർ മാസം രണ്ടാമത്തെ ആഴ്ച മുതൽ വിതരണം ഉണ്ടാകും. ഒറ്റ പ്രോസസ്സിൽ  തന്നെ രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കർഷകരുടേയും അക്കൗണ്ടുകളിലേക്ക് ഒരേസമയം പണം എത്തുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ വിവിധങ്ങൾ ആയിട്ടുള്ള നാഷണലൈസ്ഡ് ബാങ്ക്കൾ ഉപയോഗിക്കുന്ന വ്യക്തികൾ ആണെങ്കിലും ഒരു ബുദ്ധിമുട്ട് കൂടാതെ അവരുടെ അക്കൗണ്ടിലേക്ക് പദ്ധതിപ്രകാരമുള്ള പണം ലഭിക്കുന്നത്.

ഈ ഒരു വിതരണത്തിലൂടെ 2020-21 എന്ന വർഷത്തിലെ കിസാൻ സമ്മാൻ നിധി പ്രകാരമുള്ള 6000 രൂപ കർഷകർക്ക് മൊത്തമായി ലഭിക്കുകയാണ്. ഇനി  കാത്തിരിക്കേണ്ടത് 2021 വർഷത്തിൽ ഏപ്രിൽ മാസം തുടങ്ങുന്ന ഗഡു വിതരണമാണ്.

നിലവിൽ കിസാൻ സമ്മാൻ നിധിയിൽ അപേക്ഷിക്കാൻ താല്പര്യമുള്ള അർഹരായ കർഷകർക്ക് അപേക്ഷിക്കാൻ ആയിട്ടുള്ള കാലാവധി നീട്ടി നൽകിയിട്ടുമുണ്ട്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അപ്ഡേഷൻ ഓഫ് സെൽഫ് രജിസ്ട്രേഷൻ എന്ന സംവിധാനം നിലവിൽ വന്നിരിക്കുകയാണ്. ഈ ഒരു സംവിധാനം ഉപയോഗിച്ചുകൊണ്ട് മുന്ന്  അപേക്ഷിച്ചതിൽ തെറ്റ് തിരുത്താവുന്നതാണ്.

കർഷകർ  രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച് ആധാർ നമ്പർ സൈറ്റിൽ പൂരിപ്പിച്ച് കൊണ്ട് അവർ കൊടുത്തിരുന്ന രേഖകൾ പരിശോധിക്കാവുന്നതാണ്. തെറ്റുകൾ മൂലം കർഷകർക്ക്  തുക ലഭിക്കാതെ ഇരുന്നിട്ടുണ്ടെങ്കിൽ തെറ്റുകൾ തിരുത്തി കൊണ്ട് തുടർന്ന് തുക കൈപ്പറ്റാവുന്നതാണ്.