പിഎം കിസാൻ സമ്മാൻനിധി കൈപറ്റുന്നവർക്ക് സന്തോഷവാത്ത. 160000 രൂപ വരെ ലഭിക്കും

കേന്ദ്ര സർക്കാറിൻ്റെ വലിയൊരു ആനുകൂല്യമാണ് കിസാൻ സമ്മാൻ നിധി. ഈ സമ്മാൻ നിധി ലഭിക്കുന്നവർക്ക് ഇപ്പോൾ കിസാൻ ക്രഡിറ്റ് കാർഡ് നൽകുന്നുണ്ട്. കിസാൻ സമ്മാൻ നിധി ലഭിക്കുന്നവർക്ക് ഇപ്പോൾ ഫോണിൽ മെസേജ് വന്നിട്ടുണ്ട്. സർക്കാർ വർഷത്തിൽ 6000 രൂപയാണ് നൽകുന്നത്. സർക്കാർ ഇത് നൽകുന്നത് കൃഷിക്ക് കൂടുതൽ പ്രോത്സാഹനം നൽകാൻ വേണ്ടിയാണ്. ഇത് നൽകുക വഴി പുതുതായി കൃഷി തുടങ്ങാനും നിലവിലുള്ള കൃഷി മെച്ചപ്പെടുത്താനും വേണ്ടിയാണ്.

പുതുതായി അപേക്ഷ സമർപ്പിക്കേണ്ടവർക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കുകയും ചെയ്യാം. കർഷകർ നടത്തുന്ന ഏത് കൃഷിയായാലും അവർക്ക് ആനുകൂല്യങ്ങൾ നൽകാൻ വേണ്ടി കൊണ്ടുവന്ന സംവിധാനമാണ് കിസാൻക്രെഡിറ്റ് കാർഡ്. കിസാൻ സമ്മാൻ നിധി ഉള്ളവർ കിസാൻക്രെഡിറ്റ് കാർഡ് എടുക്കണം എന്നത് നിർബന്ധമില്ല. ഈ ക്രെഡിറ്റ് കാർഡ് ലഭിക്കാൻ കിസാൻ സമ്മാൻ നിധി ലഭിക്കുന്ന ബാങ്കുകളിൽ ആണ് അപേക്ഷ കൊടുക്കേണ്ടത്.

അല്ലെങ്കിൽ പിഎം കിസാൻ എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് കരം അടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, രണ്ട് ഫോട്ടോ, ആധാർ കാർഡിൻ്റെ കോപ്പി, ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പി എന്നിവ കൂടി അപേക്ഷ ഫോമിൻ്റെ കൂടെ ഹാജരാക്കണം. ഓരോ ജില്ലയ്ക്കും കിസാൻക്രെഡിറ്റ് കാർഡ് വഴി നൽകേണ്ട വായ്പയും, പലിശ നിരക്കും വ്യത്യസ്തമാണ്. അത് നബാർഡാണ് തീരുമാനിക്കുന്നത്. നിങ്ങൾ കരം അടച്ച രസീതിൻ്റെ അടിസ്ഥാനത്തിലാണ് ഒരു ലക്ഷത്തി അറുപതിനായിരം രൂപ ലഭിക്കുന്നത്.

എന്നാൽ അതിൽ കൂടുതൽ വേണമെങ്കിൽ ബാങ്ക് നിർദ്ദേശിച്ച രേഖ കൂടി ഹാജരാക്കേണ്ടി വരും. 3 ലക്ഷം രൂപ വരെ ലഭിക്കും. പക്ഷേ കരം അടച്ച രസീത് മാത്രമല്ല അപ്പോൾ സ്ഥലം കൂടി നോക്കും. സ്ഥലം കുറവാണെങ്കിൽ KCC ലഭിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അവിടെ വരുമാനമുണ്ടാക്കാൻ പറ്റുന്ന പ്രൊജക്ടിനെ കുറിച്ച് ബാങ്കിനെ അറിയിച്ചാൽ കുറഞ്ഞ പലിശ നിരക്കിലുളള ഈ വായ്പ ലഭിക്കാൻ സാധ്യതയുണ്ട്.

ഒരു വർഷത്തേക്കാണ് ഈ ലോണിൻ്റെ കാലാവധി. ഒരു വർഷം കഴിഞ്ഞ് 4% പലിശയടച്ച് പുതുക്കിയെടുക്കാവുന്നതാണ്. ഇങ്ങനെ അഞ്ച് വർഷം വരെ പുതുക്കിയെടുക്കാം. കിസാൻക്രെഡിറ്റ് കാർഡായല്ല ലഭിക്കുക. ഇതൊരു പലിശ കുറഞ്ഞ ലോണാണ്. ഓരോ കൃഷിക്കും നിർദ്ദേശിച്ചിട്ടുള്ള ഉയർന്ന നിരക്കിലുള്ള ഭൂമിയുള്ളവർക്കാണ് കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത്.

കൂടാതെ ഇത് ഇൻഷുറൻസ് ക്ലെയ്മും കൂടിയാണ്. ഇതിൽ ലോണെടുത്ത കർഷകൻ അപകടത്തിൽ മരണപ്പെടുകയാണെങ്കിൽ 50000 രൂപയും, സ്ഥിരമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിൽ നോമിനിക്ക് 25000 രൂപയും ലഭിക്കുകയാണ്. പറഞ്ഞിരിക്കുന്ന രേഖകൾ തയ്യാറാക്കി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇതിന് യോഗ്യരായവർ അറിയാത്തവരുണ്ടെങ്കിൽ അവരിൽ ഈ വാർത്ത എത്തിക്കാൻ ശ്രമിക്കുക. ഇത്തരം സഹായങ്ങൾ കർഷകർക്ക് വലിയൊരു ആശ്വാസമാണ്.

1 thought on “പിഎം കിസാൻ സമ്മാൻനിധി കൈപറ്റുന്നവർക്ക് സന്തോഷവാത്ത. 160000 രൂപ വരെ ലഭിക്കും”

Comments are closed.

error: Content is protected !!