പ്രധാന മന്ത്രിയുടെ പതിനായിരം രൂപ പലിശ രഹിത വായ്പയിലേക്ക് അപേക്ഷ വെച്ച വ്യക്തികൾക്ക് സന്തോഷ് വാർത്തയാണ് നിലവിൽ ഉള്ളത്. ഏകദേശം 14 ലക്ഷം വ്യക്തികൾക്കാണ് 10,000 രൂപ വെച്ച് വയ്പ്പ ലഭിക്കാൻ പോകുന്നത്. ഇതുവരെ 24 ലക്ഷം വ്യക്തികൾ ഈ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. അതിൽ നിന്ന് 14 ലക്ഷം വ്യക്തികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഏകദേശം ഏഴ് ലക്ഷം വ്യക്തികൾക്ക് പദ്ധതിപ്രകാരമുള്ള പതിനായിരം രൂപ വിതരണം ചെയ്തിരിക്കുന്നു. പല വ്യക്തികൾക്കും ഈ ഒരു പദ്ധതിയെ കുറിച്ച് അറിയുകയില്ല. എന്താണ് ഈ പദ്ധതി എന്നു നോക്കാം. തെരുവ് കച്ചവടക്കാർക്ക് ആണ് ഈ പദ്ധതിയിലേക്ക് അപേക്ഷ നൽകുവാൻ സാധിക്കുക.
കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ ലോക് ഡോൺ വന്നിരുന്നു. ഈ ലോക്ക് ഡൗൺ കാലയളവിൽ തെരുവ് കച്ചവടക്കാരുടെ കച്ചവടം പ്രതിസന്ധിയിലായിരുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാൻ വേണ്ടി പ്രധാന മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മ നിർബർ നിധി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് 10000 രൂപ പലിശ രഹിത വായ്പയായി നൽകാൻ തീരുമാനിച്ചത്.
സ്വന്തം സംസ്ഥാനത്ത് തെരുവ് കച്ചവടം ചെയ്യുന്ന വ്യക്തികൾക്കും, അതോടൊപ്പം മറ്റു സംസ്ഥാനങ്ങളിൽ തെരുവ് കച്ചവടം ചെയ്ത് കോവിഡ് സമയത്ത് പ്രതിസന്ധിയിലായി നാട്ടിലേക്ക് തിരിച്ചു വന്ന വ്യക്തികൾക്കും ആണ് അപേക്ഷ നൽകുവാൻ കഴിയുക. അപേക്ഷ നൽകിയ വ്യക്തികൾക്കാണ് പ്രധാനമന്ത്രിയുടെ പദ്ധതിപ്രകാരം 10000 രൂപ ലഭിക്കുക.
തുക ലഭിച്ച വ്യക്തികൾ ഘട്ടം ഘട്ടമായിട്ടാണ് ഈ 10000 രൂപ തിരിച്ചടയ്ക്കേണ്ടത്. പലിശ രഹിത വായ്പ ആയതിനാൽ ഇത് കൂടുതൽ ഉപകാരപ്രദമായിരിക്കും.