ഇനി മുതൽ ഫോട്ടോസ് പി. ഡി. എഫ് ആയി പാസ്സ്‌വേർഡ് ഇട്ട് ഫോണിൽ സൂക്ഷിക്കാം ഈ ആപ്പ് വഴി. ഫോണിലെ നല്ലൊരു ശതമാനം സ്റ്റോറേജ് സൈസ് ലാഭിക്കാം

പൊതുവേ എല്ലാവരുടെയും ഫോണിൽ ധാരാളം ഫോട്ടോസ് ഉണ്ടാകും. കോളേജിലും മറ്റും പഠിക്കുന്ന കുട്ടികൾക്ക്  ഇപ്പോൾ ഓൺലൈൻ ക്ലാസ്സ് ആയതു കൊണ്ട് തന്നെ ടെസ്റ്റിന്റെയും നോട്ടിന്റെയും പിച്ചറുകൾ എല്ലാം ഗാലറിയിൽ ഉണ്ടാകും. ഇതു കൂടാതെ ഫാമിലി ഫോട്ടോസ്, മറ്റു ഫോട്ടോസ് തുടങ്ങി ധാരാളം ഫോട്ടോസ് ഗാലറിയിൽ ഉണ്ടാകും. ഈ ഫോട്ടോസ് എല്ലാം തന്നെ പി. ഡി. എഫ് ആക്കി പാസ്‌വേഡ് വെച്ച് ഫോണിലും അതേ പോലെ തന്നെ ഗൂഗിൾ ഡ്രൈവിലും ഒരേ പോലെ സൂക്ഷിക്കാൻ പറ്റുന്ന ഒരു മെത്തേഡ് ആണ് ഇവിടെ പറയാൻ പോകുന്നത്. ചില ഫോണുകളിൽ ഇത് ആൾറെഡി ഉണ്ടാകും.

എന്നാൽ ഒട്ടു മിക്കവർക്കും ഇത് ഫോണിൽ ഉണ്ടാകില്ല. അതു കൊണ്ടു തന്നെ ഇത് ഡൗൺലോഡ് ചെയ്യേണ്ടതായി ഉണ്ട്. ജെ. പി. ജി  ടു  പി. ഡി. എഫ് കോൺവെർട്ടർ എന്ന് പറയുന്ന ചെറിയ ഒരു ആപ്പ് ആണ് ഡൌൺലോഡ് ചെയ്യേണ്ടത്. ഇത് ഉപയോഗിച്ച് എങ്ങനെയാണ് ഫോട്ടോസ് പാസ്സ്‌വേർഡ് വെച്ച് പി. ഡി. എഫ് ആയി കൺവെർട്ട് ചെയ്യേണ്ടത് എന്ന് നോക്കാം. ഇതിനായി ഈ ആപ്പ് ഓപ്പൺ ചെയ്യുക. ഓപ്പൺ ചെയ്യുമ്പോൾ പെർമിഷൻ ചോദിക്കും അത് അലോവ് ചെയ്തു കൊടുക്കുക.

ഇനി ഇതിനു മുകളിലായി ഫയൽസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ഗാലറിയിലേക്ക് പോകും. അവിടെ നിന്ന് ആവശ്യമുള്ള ഫോട്ടോസ് സെലക്ട് ചെയ്യാം. അതു കഴിഞ്ഞാൽ പേജ് സൈസ് എന്നൊരു ഓപ്ഷൻ ഉണ്ട്. അതിൽ കസ്റ്റം, എ – ഫോർ എന്നു തുടങ്ങി ധാരാളം ഓപ്ഷൻസ് ഉണ്ട്. ഇതിൽ ഏതാണോ ആവശ്യം അത് സെലക്ട് ചെയ്യുക. അടുത്തതായി പോർട്രൈറ്റ് അല്ലെങ്കിൽ ലാൻസ് സ്കേപ് എന്നിങ്ങനെ രണ്ട് ഓപ്ഷൻസ് ഉണ്ട്. ഇതിലും ഏതാണോ ആവശ്യം അത് സെലക്ട് ചെയ്യുക.

ഇനി ഇതിനൊരു പാസ്സ്‌വേർഡ് സെറ്റ് ചെയ്യണം. പാസ്സ്‌വേർഡ് അറിയാതെ ആർക്കും ഈ പി. ഡി. എഫ്  തുറക്കാൻ സാധിക്കില്ല. ഈ പി. ഡി. എഫ് ആർക്കെങ്കിലും ഷെയർ ചെയ്തു കൊടുക്കുക ആണെങ്കിലും ഈ പാസ്സ്‌വേർഡ് പറഞ്ഞു കൊടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് ഓപ്പൺ ചെയ്യാൻ സാധിക്കുകയില്ല. അതിനു ശേഷം കൺവേർട്ട് പി. ഡി. എഫ് എന്നുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ പി. ഡി. എഫ് സേവ് ആയി കഴിഞ്ഞു. ഇനി ഗൂഗിൾ ഡ്രൈവിലേക്ക് സേവ് ചെയ്യണമെങ്കിൽ അക്കൗണ്ട് എടുത്ത് അതിലേക്ക് ഒരു പേര് കൊടുക്കുക. അതിനു ശേഷം സേവ് കൊടുക്കുക. ഇനി ഗൂഗിൾ ഡ്രൈവ് നോക്കുകയാണെങ്കിൽ അതിൽ ഈ പി. ഡി. എഫ് ഉണ്ടായിരിക്കും. പാസ്സ്‌വേർഡ് എന്റർ ചെയ്തു കൊടുത്താൽ മാത്രമേ ഓപ്പൺ ചെയ്യാൻ സാധിക്കുകയുള്ളൂ.

ഇനി ഫയൽ മാനേജർ എടുത്തു നോക്കുകയാണെങ്കിൽ അവിടെ സ്റ്റോറേജ് സെലക്ട് ചെയ്താൽ പി. ഡി. എഫ് എന്ന ഫോൾഡറിൽ ഈ ഫയൽ സേവ് ആയിരിക്കുന്നത് കാണാം. പാസ്‌വേഡ് ഉപയോഗിച്ച് തുറക്കാവുന്നതാണ്. എല്ലാവർക്കും തന്നെ ഉപയോഗപ്രദമായ ഒരു ഇൻഫർമേഷൻ ആണെന്ന് പ്രതീക്ഷിക്കുന്നു. ഇഷ്ടമായെങ്കിൽ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും പരമാവധി ശ്രമിക്കേണ്ടതാണ്.