ഇങ്ങനെ ചെയ്താൽ ഫോണിലെ ചാർജ് പെട്ടന്ന് കുറയുന്നത് തടയാം. ശ്രെദ്ധിക്കേണ്ട 8 പ്രധാന കാര്യങ്ങൾ അറിയാം

നമ്മുടെ എല്ലാവരുടെയും നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സ്മാർട്ട്ഫോൺ. സ്മാർട്ട്ഫോൺ നമ്മൾ എപ്പോഴും കൊണ്ട് നടക്കുന്നതാണ്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന വലിയൊരു പ്രശ്നമാണ് പെട്ടെന്ന് ചാർജ് ഇറങ്ങിപ്പോകുന്നത്. ചാർജ് പെട്ടെന്ന് പോകുന്നതിന് ഒരുപാട് കാരണങ്ങൾ ആണ് ഉള്ളത്. ഇതിലെ കുറച്ച് കാരണങ്ങളാണ് ഇനി പറയുവാൻ പോകുന്നത്. നമ്മൾ ചെയ്യുന്ന ചില മണ്ടത്തരങ്ങൾ കൊണ്ടാണ് മിക്ക സമയങ്ങളിലും ചാർജ് പെട്ടെന്ന് ഇറങ്ങിപ്പോകുന്നത്.  കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി മൊബൈലിലെ ചാർജ് ഒരു പരിധിവരെ നിലനിർത്തുവാൻ സാധിക്കും.

നമ്മളുടെ എല്ലാവരുടെയും ഫോണുകളിൽ ഓട്ടോറോറ്റേഷൻ എന്ന ഒരു ഓപ്ഷൻ ഉണ്ട്. മൊബൈൽ സ്ക്രീൻ സാധാരണ രീതിയിൽ റൊട്ടേറ്റ്  ചെയ്യുവാൻ വേണ്ടിയാണ് ഈ ഓപ്ഷൻ ഉപയോഗിക്കുന്നത്. ഫോട്ടോസും വീഡിയോസും കാണുന്നതിനും ഗെയിം കളിക്കുന്നതിനും വേണ്ടി ആണ് ഈ ഓപ്ഷൻ പൊതുവേ ഉപയോഗിക്കുന്നത്. ഈ ഓപ്ഷൻ ഓൺ ചെയ്തതിനു ശേഷം പലപ്പോഴും ഇത് ഓഫ് ചെയ്യാൻ മറക്കാറുണ്ട്.  ഈ ഓപ്ഷൻ ഓൺ ആയി കിടക്കുന്നത് വഴി മൊബൈലിലെ ചാർജ് പെട്ടെന്ന് ഇറങ്ങുവാൻ സാധ്യതയുണ്ട്. 

അടുത്തതായി നമ്മൾ ഒരുപാട് ആപ്ലിക്കേഷൻസ് ഉപയോഗിക്കാറുണ്ട്.  എന്നാൽ ഉപയോഗിച്ചതിനു ശേഷം പലപ്പോഴും ബാഗ്രൗണ്ടിൽ നിന്നും ആപ്ലിക്കേഷൻ ക്ലിയർ ചെയ്യുവാൻ മറക്കുകയാണ് പതിവ്. ബാഗ്രൗണ്ടിൽ നിന്നും ഇത്തരം ആപ്ലിക്കേഷനുകൾ ക്ലിയർ ചെയ്തു കളയാനായി പ്രത്യേകം ശ്രദ്ധിക്കുക.  അല്ലാത്തപക്ഷം ചാർജ് ഇറങ്ങി വരുന്നതിന് ഇതും ഒരു കാരണമായേക്കാം. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്യുക.  അഥവാ അൺ ഇൻസ്റ്റാൾ ചെയ്യുന്നില്ല എങ്കിൽ സെറ്റിംഗ്സിൽ ആപ്ലിക്കേഷനിൽ പോയതിനുശേഷം ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്യുകയോ അല്ലെങ്കിൽ ഫോഴ്സ് സ്റ്റോപ്പ് ചെയ്യുകയോ ചെയ്യാം. 

ഫോഴ്സ് സ്റ്റോപ്പ് ചെയ്യുന്നതു വഴി ആപ്ലിക്കേഷൻ ബാഗ്രൗണ്ടിൽ പ്രവർത്തിക്കുന്നത് തടയുവാൻ സാധിക്കും. ഇതുമൂലം ചാർജ് പെട്ടെന്ന് ഇറങ്ങിപ്പോകുന്നതും കുറയ്ക്കുവാൻ സഹായിക്കും.  അടുത്തതായി ഹോട്ട്സ്പോട്ട്,  വൈഫൈ,  ബ്ലൂടൂത്ത്,  ജിപിഎസ് എന്നിവയെല്ലാം ഓണാക്കിയതനു ശേഷം ഓഫ് ആകുവാൻ പലപ്പോഴും എല്ലാവരും മറന്നു പോകുന്ന ഒരു കാര്യമാണ്.  ഇതെല്ലാം ഓൺ ആയി കിടക്കുന്നത് വഴി ചാർജ് പെട്ടെന്ന് ഇറങ്ങി പോകുന്നതിന് കാരണമാകുന്നു.

ഇതുകൊണ്ടു തന്നെ ഇവയുടെയെല്ലാം ഉപയോഗം കഴിഞ്ഞതിനു ശേഷം ഓഫ് ചെയ്യുവാനും ശ്രമിക്കുക. പുതുതായി ഇറങ്ങുന്ന സ്മാർട്ട്ഫോണിൽ കണ്ടുവരുന്ന ഒരു ഫീച്ചറാണ് ഓട്ടോ ബ്രൈറ്റ്നസ് എന്നത്.  ഓട്ടോ ബ്രൈറ്റ്നസ് ഉപയോഗിക്കാതിരിക്കുക കാരണം ഇത് ഉപയോഗിക്കുന്നത് വഴി അതിൻറെ സെൻസർ ബാഗ്രൗണ്ടിൽ  പ്രവർത്തിക്കുകയും ഇത് ചാർജ് ഇറങ്ങി വരുന്നതിന് കാരണമാവുകയും ചെയ്യുന്നു. അടുത്തതായി കീബോർഡ് ഉപയോഗിക്കുമ്പോൾ കീബോർഡ് സെറ്റിംഗ്സിൽ കീബോർഡിൻറെ സൗണ്ടും വൈബ്രേഷനും ആവശ്യമില്ല എങ്കിൽ ഓഫ് ചെയ്ത് വെക്കുക.  ഇങ്ങനെ ചെയ്യുന്ന വഴിയും ചാർജ് കുറഞ്ഞു വരുന്നത് ഒരു പരിധി വരെ തടയുവാൻ സഹായിക്കും. 

പലവരും ചാർജ് കൂടുതൽ നേരം നിൽക്കാൻ വേണ്ടി പല ആപ്ലിക്കേഷനുകളും ഉപയോഗിക്കാറുണ്ട്.  എന്നാൽ ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ബാഗ്രൗണ്ട് വർക്ക് ചെയ്യുകയും ചാർജ് കുറയുവാൻ കാരണമാകുകയും ചെയ്യുന്നു.  ഇതുകൊണ്ടു തന്നെ ബാറ്ററി സേവർ പോലെയുള്ള അപ്ലിക്കേഷനുകൾ ഉപയോഗിക്കാതിരിക്കുക. അടുത്തതായി വാൾപേപ്പറുകൾ ഉപയോഗിക്കുമ്പോൾ ഫോണിൻറെ തന്നെ വാൾപേപ്പർ ഉപയോഗിക്കുവാനായി കൂടുതൽ ശ്രമിക്കുക.  എച്ച് ഡി വാൾപേപ്പർ പോലുള്ളവ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് വഴി ഫോണിലെ ചാർജ് പെട്ടെന്ന് ഇറങ്ങി പോരുവാൻ ഇത് കാരണമാകുന്നു.  ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ പെട്ടെന്ന് ചാർജ് ഇറങ്ങി പോരുന്നത് തടയുവാൻ ഒരു പരിധി വരെ സാധിക്കുന്നതാണ്.