2021 ജനുവരി മുതൽ പെൻഷൻ തുകയിൽ മാറ്റങ്ങൾ. 1500 രൂപയായി ഉയർത്തിയിരിക്കുന്നു.

കേരളത്തിൽ ഏകദേശം 58 ലക്ഷത്തിൽപ്പരം ആളുകളാണ് വിവിധങ്ങൾ ആയിട്ടുള്ള സാമൂഹ്യ ക്ഷേമ പെൻഷൻ ആശ്രയിച്ച് ജീവിക്കുന്നവർ. ഇത്തരത്തിൽ ക്ഷേമപെൻഷൻ വാങ്ങിക്കുന്ന ആളുകളുടെ ശ്രദ്ധയിലേക്കായി പുതിയൊരു അപ്ഡേഷൻ കൂടി എത്തിയിട്ടുണ്ട്. അത് എന്താണെന്ന് നമുക്ക് പരിശോധിക്കാം.

നമുക്കെല്ലാവർക്കും അറിയുന്നതുപോലെ എല്ലാ മാസ അവസാനങ്ങളിലാണ്  പെൻഷൻ തുക  ലഭിക്കാറുള്ളത്. മാത്രമല്ല കഴിഞ്ഞ മാസങ്ങളിലായി  പെൻഷൻ തുക 1400 രൂപയായി വർധിപ്പിച്ചിട്ടുമുണ്ടായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി പെൻഷൻ സംബന്ധിച്ച് നിരവധി അപ്ഡേഷനുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു പുതിയ അപ്ഡേഷൻ ആണ് ഇപ്പോൾ വന്നിരിക്കുന്നത്.

നമുക്കെല്ലാവർക്കും അറിവുള്ളത് പോലെ പെൻഷൻ തുക 600 രൂപയിൽ നിന്ന് 1200 ആക്കുകയും അത് നിന്ന് 1300 രൂപയും, തുടർന്ന് 1400 രൂപയിലേക്കും വരെ ഉയർത്തിയിരിക്കുകയാണ് ഗവണ്മെന്റ്. ഇത്തരത്തിൽ  പെൻഷൻ ഉപഭോക്താക്കൾക്ക് പെൻഷൻ തുക 1500 ആക്കി നൽകും എന്നുള്ള ഒരു വാഗ്ദാനമാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഈ സർക്കാരിൻറെ ഭരണ കാലയളവ് കഴിയുന്നതിനു മുൻപ് തന്നെ ഈയൊരു ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

മാത്രമല്ല, നിരവധി കാരണങ്ങളാൽ പെൻഷൻ ലഭിക്കാതെ പോയ ആളുകൾക്ക് അർഹത അടിസ്ഥാനത്തിൽ പെൻഷൻ ലഭ്യമാകുന്നത് ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഓരോ ആളുകളുടെയും സൗകര്യാർത്ഥം കൈകളിലേക്ക് നേരിട്ടോ, ബാങ്കുകൾ വഴിയോ പെൻഷൻ എത്തിച്ചു കൊടുക്കാനുള്ള സൗകര്യങ്ങളും ഇപ്പോൾ നിലവിലുണ്ട്. വിവിധങ്ങളായ ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്ന ആളുകൾക്കും, കാർഷിക ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ആളുകൾക്കും ഇത്തരത്തിൽ പെൻഷൻ വർദ്ധനവ് ഉണ്ടാകും എന്നാണ്  അറിയിച്ചിട്ടുള്ളത്.

ജനുവരി മുതലാണ് ഈയൊരു തുക എല്ലാവരുടെയും കൈകളിലേക്ക് എത്തി തുടങ്ങുക. ഇലക്ഷന്റെ  സാഹചര്യം ആയതുകൊണ്ട് തന്നെ കഴിഞ്ഞ വർഷങ്ങളിൽ മസ്റ്ററിങ് നടത്തിയിട്ടുള്ള ആളുകൾക്ക് ഇത്തവണ മാസ്റ്ററിങ്  നടത്തേണ്ട ആവശ്യം ഉണ്ടാകില്ല. മറ്റുള്ളവർക്ക് മസ്റ്ററിങ്ങിനായുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതായിരിക്കും. പെൻഷൻ തുക എത്തിച്ചേർന്നിട്ടുണ്ടോ  എന്നറിയാനായി ജനസേവ കേന്ദ്രങ്ങളെയോ അക്ഷയ കേന്ദ്രങ്ങളെയോ  ആശ്രയിക്കാവുന്നതാണ്. അല്ലെങ്കിൽ ഒഫീഷ്യൽ വെബ്സൈറ്റുകളിൽ നിന്ന് സ്വയം തന്നെ  പരിശോധിക്കാനും സാധിക്കുന്നതാണ്.

എല്ലാ പെൻഷൻ ഉപഭോക്താക്കളും ഈ  കാര്യങ്ങൾ എല്ലാം ശ്രദ്ധയിൽ വയ്ക്കേണ്ടതുണ്ട്. വളരെ സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ് പെൻഷൻ തുക ഇനിയും കൂട്ടി നൽകുക എന്നത്. ഇതുമായി സംബന്ധിച്ച പുതിയ അപ്ഡേഷനുകൾ എല്ലാവരും അറിയാനായി ശ്രമിക്കുക. മറ്റുള്ളവരിലേക്ക് എത്തിക്കാനും  ശ്രമിക്കുക.