ഇനി മുതൽ പെൻഷൻ വാങ്ങുന്നവർ ശ്രെദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. 58 ലക്ഷത്തോളം പെൻഷൻ വാങ്ങുന്നവർക്ക് ആനുകൂല്യം

നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ നമ്മുടെ ചുറ്റും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതിയെ ആശ്രയിച്ച് ജീവിക്കുന്ന വളരെയധികം ആളുകൾ ഉണ്ട്.  ഈയടുത്തായി നിരവധി പെൻഷൻ തുകകൾ വർദ്ധിപ്പിക്കുകയും അനർഹരായവരെ അതിൽ നിന്ന് ഒഴിവാക്കി അർഹരായ ആളുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയും ചെയ്തിട്ടുള്ളതാണ്.  അതുപോലെതന്നെ ഏറ്റവും അടുത്ത പദ്ധതിയായിരുന്നു മാസാമാസം പെൻഷൻ തുക ലഭ്യമാക്കുക എന്നത്. 

ഇപ്പോളിതാ സെപ്റ്റംബർ മാസത്തെ പെൻഷൻ തുക ലഭ്യമാകാൻ പോകുന്ന സാഹചര്യമാണ്. ഈ അവസരത്തിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.  നമുക്കേവർക്കും അറിവുള്ളത് പോലെ തന്നെ ഏകദേശം 58 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് ആണ് ഈ സെപ്റ്റംബർ മാസത്തെയും ആനുകൂല്യങ്ങൾ ലഭ്യമാകാൻ പോകുന്നത്.  പതിവുപോലെ തന്നെ ബാങ്ക് അക്കൗണ്ടുകളിലേക്കും അതുപോലെതന്നെ തീരെ അവശരായ ആളുകളുടെ കൈകളിലേക്കും തന്നെയാണ് ഇത്തവണത്തെ പെൻഷനും ലഭ്യമാവുക. 

കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ട് തന്നെയാണ് ഇത്തവണയും പെൻഷൻ തുകകൾ ഓരോരുത്തരുടെയും കൈകളിലേക്ക് എത്തുന്നത്.  ഇപ്പോഴത്തെ ഭേദഗതികൾ അനുസരിച്ച് 1400 രൂപയാണ് ഏറ്റവും കുറഞ്ഞ തുകയായി ലഭിക്കുന്നത്.  നമുക്ക് ഏവർക്കും അറിയാവുന്നത് പോലെ തന്നെ പെൻഷൻ പദ്ധതിയിൽ നടത്തിയ പുതിയ ഭേദഗതികൾ അനുസരിച്ച് ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾക്ക് ആണ് പെൻഷൻ ആനുകൂല്യങ്ങൾ നഷ്ടമായിരിക്കുന്നത്. 

ഇത്തരത്തിലുള്ള ആളുകൾക്ക്  ആവശ്യമായ രേഖകൾ ഹാജരാക്കാൻ കൊവിഡ് കാലത്ത് സമയം നൽകിയിരുന്നുവെങ്കിൽ കൂടി സാധാരണ ജനങ്ങളിലേക്ക് ഈ വാർത്ത അധികം എത്താത്തത് മൂലം പലർക്കും രേഖകൾ സമയങ്ങളിൽ ഹാജരാക്കാൻ സാധിച്ചില്ല.  അവരെ സഹായിക്കാനായി നിരവധി സഹകരണ സംഘങ്ങളും ധനകാര്യവകുപ്പും മറ്റും സർക്കാരിൻറെ ശ്രദ്ധയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ പെടുത്തിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ ഇത്തരത്തിൽ പെൻഷൻ നഷ്ടപ്പെട്ടവർക്ക് ഏറ്റവും അടുത്തു തന്നെ വേണ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയും അർഹത ലിസ്റ്റിലേക്ക് വീണ്ടും വരുന്നതിനുള്ള അവസരങ്ങൾ നൽകുകയും ചെയ്യും. 

ഇനി പെൻഷൻ ലഭ്യമാകുന്ന അതായത് ഇപ്പോൾ അർഹത ലിസ്റ്റിൽ പരിഗണിക്കപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്.  അക്കൗണ്ടിൽ പെൻഷൻ തുക എത്തിയോ എന്ന് സേവന വെബ്സൈറ്റ് വഴി പരിശോധിക്കാൻ സാധിക്കുന്നതാണ്.  നമ്മുടെ അക്കൗണ്ട് നമ്പറോ മൊബൈൽ നമ്പറോ ആധാർ നമ്പറോ ഉപയോഗപ്പെടുത്തി നമ്മുടെ പെൻഷൻ സ്റ്റാറ്റസ് പരിശോധിക്കാൻ സാധിക്കുന്നതാണ്.  എന്തെങ്കിലും തടസ്സങ്ങൾ വഴി ബാങ്കിലേക്ക് തുക എത്തിയിട്ടില്ലെങ്കിൽ കൂടി സേവന വെബ്സൈറ്റ് ഉപയോഗിച്ച് നമുക്ക് അറിയാൻ സാധിക്കുന്നതാണ്. 

ബാങ്ക് അക്കൗണ്ടുകളിൽ പിഴവുകൾ ഉള്ള ഗുണഭോക്താക്കൾ അതാത് സഹകരണ വകുപ്പ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബാങ്കുമായി ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്തേണ്ടതാണ്.  മാത്രമല്ല അർഹരായിട്ടും അനർഹർ ആക്കപ്പെട്ട പെൻഷൻ ഗുണഭോക്താക്കൾ കൃത്യമായ രേഖകൾ ഹാജരാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.  അതുകൊണ്ടുതന്നെ പെൻഷൻ ഗുണഭോക്താക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകകയും അർഹരായിട്ടുള്ള ആളുകളിലേക്ക് ഈ വിവരം എത്തിക്കുകയും ചെയ്യുക. 

error: Content is protected !!