ജനുവരി മാസം മുതൽ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ മസ്റ്ററിംഗ് നടത്തുന്നതിനുവേണ്ടി സ്വന്തം കയ്യിൽ നിന്ന് പണം എടുക്കണം എന്ന് ധനകാര്യവകുപ്പ് ജോയിൻട് സെക്രട്ടറി അറിയിച്ചിരുന്നു. എന്നാൽ നൽകിയിരുന്ന ഈ അറിയിപ്പ് ധനകാര്യ വകുപ്പ് പിൻവലിച്ചിരിക്കുന്നു.
പെൻഷൻ മസ്റ്ററിംഗ് മുഖേനയാണ് പെൻഷൻ വാങ്ങുന്ന ഉപഭോക്താവ് ജീവിച്ചിരിപ്പുണ്ട് എന്ന് സർക്കാരിന് അറിയുവാൻ സാധിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിംഗ് സൗജന്യമായാണ് പൂർത്തിയാക്കുന്നത്. പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് കാണിച്ചുകൊണ്ട് പെൻഷൻ കൈപ്പറ്റാവുന്നതാണ്.
പെൻഷൻ മസ്റ്ററിംഗ് ഉപഭോക്താക്കൾ കയ്യിൽ നിന്ന് പണമെടുത്ത് ചെയ്യേണ്ടതായി വരുകയാണെങ്കിൽ സാധാരണക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നേനെ. കാരണം 2020 ജനുവരി മുതൽ പെൻഷൻ തുക 1500 രൂപയായി വർദ്ധിപ്പിക്കുകയാണ്.
മസ്റ്ററിംഗ് പ്രക്രിയ നിർബന്ധമാക്കിയത് കൊണ്ടുതന്നെ അക്ഷയ കേന്ദ്രങ്ങളിലും വലിയ ക്യൂ നേരിടേണ്ടിവരും. അതോടൊപ്പം ബയോമെട്രിക് സ്കാൻ ഉപയോഗിക്കുന്നതിനാൽ വലിയ തുക തന്നെ മുടക്കേണ്ടി വരുമായിരുന്നു.
ഇതിൽ നിന്നെല്ലാം സാധാരണക്കാരെ മോചിതനാക്കിയട്ടാണ് ധനകാര്യ വകുപ്പ് നിർദ്ദേശം പിൻവലിച്ചിരിക്കുന്നത്. നിലവിൽ മസ്റ്ററിംഗ് പ്രക്രിയ നടത്താത്തവർക്ക് ഇനി മസ്റ്ററിംഗ് പ്രക്രിയ നടത്തുവാൻ വേണ്ടിയുള്ള അവസരം സർക്കാർ നൽകുന്നതായിരിക്കും എന്ന് പരിഗണനയിൽ വെച്ചിട്ടുണ്ട്. എന്നാൽ ഇതിനെ കുറിചുള്ള ഔദ്യോഗിക തീരുമാനം ഇതുവരെ ലഭിച്ചിട്ടില്ല.