പെൻഷൻ തുക 1400 രൂപ വിതരണം തുടങ്ങി. പണം അക്കൗണ്ടിൽ വന്നോ എന്ന് ചെക്ക് ചെയ്യാനുള്ള ലിങ്ക് സഹിതം

സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷനുകൾ വാങ്ങുന്നവർക്ക് ഒരു സന്തോഷവാർത്ത. ഒക്ടോബർ മാസത്തെ പെൻഷൻ ഇന്ന് മുതൽ വിതരണം ആരംഭിച്ചിരിക്കുകയാണ്. 100 കോടിയിലധികം രൂപയാണ് ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ആയി കൊണ്ടിരിക്കുന്നത്. സെപ്റ്റംബർ മാസം മുതൽ കിട്ടിയ തുകയായ 1400 രൂപ തന്നെയാണ് ഈ മാസവും വിതരണം ചെയ്യുന്നത്.

മുൻപ് വീട്ടിൽ എത്തിച്ചു തന്നിരുന്ന ആളുകൾക്ക് ഇത്തവണയും ആ രീതിയിൽ തന്നെയായിരിക്കും തുക ലഭിക്കുക. എല്ലാ മാസവും അവസാന ആഴ്ചയോടെയാണ് പെൻഷൻ വിതരണം നടക്കുന്നത് സെപ്റ്റംബർ മാസത്തിൽ ഇരുപത്തിയൊന്നാം തീയതിയോടെയായിരുന്നു വിതരണം തുടങ്ങിയത്. എന്നാൽ ഈ മാസത്തിൽ 25, 26 എന്നീ തീയതികളിൽ അവധി ദിവസങ്ങൾ ആയതിനാലാണ് ഇന്നുമുതൽ വിതരണം നടക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ, മുൻപ് പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന ഒട്ടേറെ പേർക്ക് പെൻഷൻ ലഭിച്ചിരുന്നില്ല.

അതിന് കാരണം അവർ മാസ്റ്റർ നടത്താതിരുന്നത് മൂലവും സർട്ടിഫിക്കറ്റുകൾ നൽകാതെ വന്നതിനാലുമാണ്. വളരെയധികം പരാതികൾ വന്നതിനാൽ പെൻഷൻ മസ്റ്ററിംഗ് ഒക്ടോബർ പതിനഞ്ചാം തീയതി വരെ നീട്ടി നൽകിയിരുന്നു. അതുപോലെതന്നെ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്ന അവിവാഹിതകളും, ഭർത്താവ് മരിച്ച സ്ത്രീകളും, വിവാഹിത അല്ലെങ്കിൽ പുനർ വിവാഹിതയല്ല എന്നതിനുള്ള സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള പദ്ധതി ഒക്ടോബർ 20 വരെയും നീട്ടി നൽകിയിരുന്നു.

കൂടാതെ ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്ന വ്യക്തികൾക്ക് തദ്ദേശ സ്ഥാപനങ്ങളിലും ക്ഷേമനിധി ബോർഡുകളിലും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുവാനും അവസരം നീട്ടി നൽകിയിരുന്നു.

മേൽ പറഞ്ഞ രീതിയിൽ നടപടികൾ പൂർത്തീകരിച്ചവർക്ക് ഈ മാസം മുതൽ യാതൊരു തടസ്സവുമില്ലാതെ പെൻഷൻ തുക ലഭിച്ചു തുടങ്ങുന്നതാണ്. കഴിഞ്ഞ മാസങ്ങളിൽ പുതിയതായി അപേക്ഷ സമർപ്പിച്ചവർക്ക്, പെൻഷൻ തുക ലഭിച്ചത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ജനപ്രതിനിധികൾ വന്ന് നിങ്ങളുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കി പരിശോധനകൾ നടത്തിയ ശേഷം ആയിരിക്കും നിങ്ങളുടെ പെൻഷൻ അപേക്ഷകൾ പാസാക്കുക.

അതിനുശേഷമാണ് പുതിയ അപേക്ഷകർക്ക് പെൻഷൻ തുക ലഭിക്കുക. ഒക്ടോബർ മാസത്തെ പെൻഷൻ തുക നിങ്ങളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി നിങ്ങൾ സേവന പെൻഷൻ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പെൻഷൻ ഡീറ്റെയിൽസ് നൽകി തുക അക്കൗണ്ടിൽ വന്നിട്ടുണ്ടോ എന്ന് കാണാൻ സാധിക്കുന്നതാണ്. വെബ്സൈറ്റ് ലിങ്ക് ഇവിടെ കൊടുക്കുന്നു.