നിങ്ങൾ ഈ ആനുകൂല്യങ്ങളെക്കുറിച്ച് അറിഞ്ഞില്ലേ? എത്രയും പെട്ടെന്ന് തന്നെ ഈ ആനുകൂല്യങ്ങൾ കൈപ്പറ്റുക – പഞ്ചായത്തുകളിൽ നിന്നുള്ള വിവിധ തരത്തിലുള്ള ക്ഷേമപദ്ധതികൾ.

സാധാരണക്കാരായ എല്ലാ പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്. പൊതുവെ ഗ്രാമസഭകളിലൂടെയാണ് പലതരത്തിലുള്ള ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തുന്നത്. കാർഷിക ഉൽപന്നങ്ങൾ, സബ്സിഡികൾ, വിവിധതരത്തിലുള്ള നിർമ്മാണങ്ങൾക്ക് വേണ്ടിയുള്ള ധനസഹായങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും അറിയുന്നത് ഗ്രാമസഭകളിലൂടെ ആണല്ലോ.

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഗ്രാമസഭകൾ കൂടുവാൻ സാധിക്കുന്നില്ല. ഈയൊരു സാഹചര്യം കണക്കിലെടുത്ത് വ്യക്തിഗത ആനുകൂല്യങ്ങൾക്കായി പഞ്ചായത്തുകൾ മുഖേന അപേക്ഷാഫോമുകൾ സംസ്ഥാന സർക്കാർ എത്തിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തുകൾക്കും വിവിധങ്ങളായിട്ടുള്ള ക്ഷേമപദ്ധതികൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് അപേക്ഷാഫോമുകൾ നൽകിക്കൊണ്ടിരിക്കുന്നത്.

ഇതുവരെയും പഞ്ചായത്തുകളിൽ അപേക്ഷാഫോമുകൾ എത്തിയിട്ടില്ല എങ്കിൽ അത് എപ്പോഴാണ് ലഭ്യമാകുന്നത് എന്ന് ഓരോരുത്തരും ചോദിച്ച് മനസ്സിലാക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ സാധാരണ ജനങ്ങളെ സഹായിക്കാൻ വിവിധതരത്തിലുള്ള ആനുകൂല്യങ്ങൾക്കായി വലിയൊരു തുക തന്നെ സർക്കാർ മാറ്റിവെച്ചിട്ടുണ്ട്.

നെൽകൃഷിക്ക് കൂലിച്ചെലവ് സബ്സിഡിയും, തരിശുനില പച്ചക്കറി കൃഷി, തരിശുനില കിഴങ്ങുവർഗ്ഗ കൃഷി, തരിശുനില വാഴകൃഷി എന്നിവയ്ക്ക് ധനസഹായവും, വനിതകളായിട്ടുള്ള കർഷകർക്ക് ബഡ്ഡ് ജാതി തൈ വിതരണം, വരുത കർഷകർക്ക് പച്ചക്കറി തൈകളുടെ വിതരണം, കുരുമുളക് കർഷകർക്ക് കുമ്മായത്തിന്റെ വിതരണം, തേനീച്ച വളർത്തലിന് ധനസഹായം, പരമ്പരാഗതമായി നെൽ ഇനങ്ങൾ കൃഷി ചെയ്യുന്നവർക്ക് ധനസഹായം, പാടശേഖരസമിതിക്ക് കൊയ്ത്തുയന്ത്രം വാങ്ങി നൽകൽ എന്നിവയും ആനുകൂല്യങ്ങളിൽ പെടുന്നവയാണ്.

കൂടാതെ കന്നുകുട്ടി പരിപാലനം, പോത്തുകുട്ടി വിതരണം, മുട്ടക്കോഴി കുട്ടി വിതരണം, വനിതകൾക്കായി കാലിത്തീറ്റ വിതരണം, ജനറൽ കാറ്റഗറിയിൽ ഉള്ളവർക്ക് പെണ്ണാട് വാങ്ങൽ, കുടുംബശ്രീ സംരംഭകർക്ക് സബ്സിഡി, വനിതാ ക്ഷീര ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ പദ്ധതികൾ, ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി, പ്രായമായവർക്ക് കമ്പിളിപ്പുതപ്പുകൾ, കിടപ്പുരോഗികൾക്ക് കമ്മ്യൂണിറ്റി ചെയർ വിതരണം, വീട്ടുവളപ്പിലെ കുളത്തിലുള്ള മത്സ്യകൃഷിക്ക് സഹായം, വനിത സ്വയം തൊഴിൽ ഹരിത പഞ്ചായത്ത് തുണി സഞ്ചി വിതരണം തുടങ്ങിയ വിവിധങ്ങളായിട്ടുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ഈ പദ്ധതികളിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആവശ്യമുള്ളത് പേര്, ആധാർ കാർഡിന്റെ പതിപ്പ്, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ്. ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി എത്രയും പെട്ടെന്ന് തന്നെ പഞ്ചായത്തുകളുമായി ബന്ധപ്പെടേണ്ടതാണ്.

വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ അപേക്ഷകൾ സമർപ്പിക്കുവാൻ ബാക്കിയുള്ളൂ. അതിനാൽ തന്നെ ഈ വിവരങ്ങൾ പരമാവധി എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക.