പഞ്ചായത്ത് നഗരസഭ അധ്യക്ഷൻമാർക്ക് മാസശമ്പളം ഉണ്ടോ? സംസ്ഥാനത്തുള്ള ഭൂരിഭാഗം ജനങ്ങൾക്കും ഇക്കാര്യം അറിയുകയില്ല. മാസ് ഓണറേറിയം എന്ന പേരിലാണ് ഇവർക്ക് ശമ്പളം ലഭിക്കുന്നത്.
ഗ്രാമപഞ്ചായത്ത് മെമ്പർ എന്ന തസ്തികയിൽ നിൽക്കുന്ന വ്യക്തിക്ക് 7000 രൂപയാണ് മാസം ലഭിക്കുക. എന്നാൽ പഞ്ചായത്ത് പ്രസിഡണ്ടിന് മാസം 13200 രൂപ ലഭിക്കും. വാർഡ് കൗൺസിലറുടെ ഓണറേറിയം മാസം 7600 രൂപയാണ്. നഗരസഭ ചെയർമാന് മാസം 14600 രൂപ ലഭിക്കും.
ബ്ലോക്ക് മെമ്പർന് 7600 രൂപ മാസം ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 14600 രൂപ മാസം ലഭിക്കും. ജില്ലാ പഞ്ചായത്തിൽ നിൽക്കുന്ന പ്രസിഡണ്ടിനെ 15800 രൂപ മാസം ഓണറേറിയം ലഭിക്കും. അതേസമയം മെമ്പറിന് 8800 രൂപ ലഭിക്കും.
കോർപ്പറേഷൻ തലത്തിൽ വാർഡ് കൗൺസിലർക്ക് 8200 മാസം ലഭിക്കും. മേയർക്ക് 15800 മാസം ഓണറേറിയം ലഭിക്കും. മേൽ പറഞ്ഞിരിക്കുന്ന വേദനം നഗരത്തിൽ പൊതുസേവനം കച്ചവടമായി എടുക്കുന്നവരുടെയ്യല്ലാ. മറിച്ച് പൊതുസേവനം ജീവിതമായി എടുത്തവർക്ക് ലഭിക്കുന്ന മാസ ഓണറേറിയമാണ്.
ഈ തുക ഇവർക്ക് ഒന്നിനും തികയില്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മാന്യമായി പൊതുസേവനം ചെയ്യുന്ന ഇവരെപ്പോലെയുള്ള വ്യക്തികൾക്ക് കുറച്ചുകൂടി ശമ്പളം കൂട്ടി ലഭിക്കണമെന്ന് ആഗ്രഹമുള്ളവരായിരിക്കും ഇത് വായിക്കുന്ന ഭൂരിഭാഗം ജനങ്ങളും. ഏതായാലും നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് കൂടി ഇക്കാര്യം എത്തിക്കുക.