സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന് വേണ്ടി വഴിമാറിയത് മറ്റൊരു ഒറ്റക്കൊമ്പൻ സംഭവം ഇങ്ങനെ..

സുരേഷ് ഗോപിയുടെ 250 ചിത്രവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളാണ് കുറച്ചുനാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിൻറെ കടുവ എന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയതിനു ശേഷം സുരേഷ്ഗോപി തൻറെ 250 ചിത്രമായ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമ പ്രഖ്യാപിച്ചതോടെ ആയിരുന്നു വിവാദങ്ങൾക്ക് തുടക്കം. സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്ന സിനിമ പൃഥ്വിരാജിൻറെ ‘കടുവ’ എന്ന സിനിമയുടെ കഥയാണ് എന്നായിരുന്നു ആദ്യ വിമർശവും കൂടാതെ പൃഥ്വിരാജിൻറെ കടുവ സിനിമ അണിയറ പ്രവർത്തകർ കോടതിയിൽ ഫയൽ ചെയ്ത കേസും.

‘കടുവ’യുടെ സംവിധായകൻ ഷാജി കൈലാസിന്റെ അസിസ്റ്റൻറ് അസിസ്റ്റൻറ് ഡയറക്ടറായിരുന്ന മാത്യു തോമസ് പിന്നീട് സ്വന്തമായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമ എന്ന നിലയ്ക്കാണ് കടുവാക്കുന്നേൽ കുറുവച്ചൻ അറിയപ്പെട്ടത്. എന്നാൽ പൃഥ്വിരാജിൻറെ കടുവാ സിനിമയുടെ കഥയും കഥാപാത്രവും തൻറെതാണ് എന്ന് അവകാശപ്പെട്ട രൺജിപണിക്കർ രംഗത്ത് വന്നിരുന്നു. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രവും കഥയും താനാണ് ആദ്യം എഴുതിയതെന്നും അതിന് കടുവ അണിയറപ്രവർത്തകർക്ക് മുഴുവനായും അവകാശം സ്ഥാപിക്കാൻ കഴിയില്ലെന്നും രൺജി പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസും, രൺജി പണിക്കരും നിർമിക്കാൻ ഉദ്ദേശിച്ച സിനിമയായിരുന്നു ഈ കഥയുടെ ആധാരം. ‘വ്രാഖ്യം’ എന്നായിരുന്നു അന്ന് ഉദ്ദേശിച്ചിരുന്ന പേര്. ചില സാങ്കേതിക പ്രേശ്നങ്ങൾ മൂലം അന്ന് ഈ സിനിമ നിർമ്മിക്കാൻ കഴിഞ്ഞില്ല.

തുടർന്ന് പൃഥ്വിരാജിൻറെ കടുവയും സുരേഷ് ഗോപിയുടെ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയും തങ്ങളുടെ വർക്കുമായി മുന്നോട്ടുപോയി. അപ്പോഴാണ് കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയ്ക്ക് കടുവ ടീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി സ്റ്റേ വന്നത്. തുടർന്ന് സുരേഷ് ഗോപിയുടെ സിനിമയ്ക്ക് ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്ന പേര് ഉപയോഗിക്കാൻ കഴിയുകയില്ല എന്ന് പരാമർശം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

അതിൻറെ അടിസ്ഥാനത്തിൽ തങ്ങളുടെ സിനിമയുടെ പേര് മാറ്റുവാൻ സുരേഷ് ഗോപിയുടെ ടീം തീരുമാനിച്ചു. അങ്ങനെ ഇന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ തന്റെ 25-0 മത് ചിത്രത്തിന്റെ ടൈറ്റിൽ നെയിം മലയാളസിനിമയിലെ പ്രമുഖർ ചേർന്ന് പുറത്തിറക്കും. എന്ന് പ്രഖ്യാപിച്ചത്. മമ്മൂട്ടിയും, മോഹൻലാലും തുടങ്ങിയ ഒട്ടനവധി താരങ്ങളാണ് ഈ സിനിമയുടെ ടൈറ്റിൽ വീഡിയോ ഇന്ന് പുറത്തിറക്കിയത്. ഇതിൻറെ ടൈറ്റിൽ നെയിം ഒറ്റക്കൊമ്പൻ എന്നാണ്. എന്നാൽ ഒറ്റക്കൊമ്പൻ എന്ന പേരുള്ള
അതേ ടൈറ്റിൽ ഉള്ള ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരു മാസം മുൻപ് സെപ്റ്റംബർ 13ന് മോഹൻലാൽ തൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരുന്നു.

മഹേഷ് പാറയിൽ എന്ന സംവിധായകനാണ് ഈ സിനിമയുടെ സംവിധായകൻ. ഷബിൻ, നിതിൻ എന്നീ ആളുകളാണ് ഈ സിനിമയുടെ നിർമ്മാണം. എന്നാൽ ഇന്ന് തങ്ങളുടെ സിനിമയായ ഒറ്റക്കൊമ്പന് ടൈറ്റിൽ രജിസ്ട്രേഷനുമായി ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നും, തങ്ങൾക്ക് മറ്റു വിവാദങ്ങളിലേക്ക് പോകാൻ താൽപര്യമില്ലെന്നും, അതിനാൽ തങ്ങളുടെ സിനിമയുടെ പുതിയ ടൈറ്റിൽ ഉടൻ റിലീസ് ചെയ്യുമെന്നും പഴയ ഒറ്റക്കൊമ്പൻ ടീം ഫേസ്ബുക്കിലൂടെ അറിയിച്ചു.

എങ്ങനെയാണെങ്കിലും സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനു ഇപ്പോൾ പ്രതിബന്ധങ്ങൾ ഒന്നുമില്ല. തുടർന്നുള്ള നാൾ വഴികൾ കണ്ടുതന്നെ അറിയണം. ഇതിനോടകം വലിയ പ്രതികരണമാണ് സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനു ലഭിച്ചുകൊണ്ടിരിക്കുന്നത്.