പൃഥ്വിരാജിന്റെ സിനിമകൾ വിലക്കണമെന്ന് തിയേറ്റർ ഉടമകൾ. പൃഥ്വിരാജിന് പിന്തുണയുമായി ദിലീപ് രംഗത്ത് !

പൃഥ്വിരാജിന്റെ സിനിമകൾക്ക് തീയേറ്ററിൽ വിലക്കേർപ്പെടുത്തണമെന്ന് തിയേറ്റർ ഉടമകൾ. പൃഥ്വിരാജിന്റെ സിനിമകൾ ഒടിഡി പ്ലാറ്റ്‌ഫോമുകളിൽ മാത്രം നിരന്തരം റിലീസ് ചെയ്യുന്നതിനാലാണ് തിയേറ്റർ ഉടമകൾ വിലക്കേർപ്പെടുത്തണമെന്ന് ആവശ്യവുമായി രംഗത്തെത്തിയത്. ഇന്നലെ നടന്ന തിയറ്റർ ഉടമകളുടെ യോഗത്തിൽ അത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടു.

ഒടിഡിയിൽ പൃഥ്വിരാജിന്റെ ആദ്യ റിലീസ് ‘കോൾഡ് കേസ്’ ആയിരുന്നു. തുടർന്ന് വന്ന ‘കുരുതി’യും’ ഭ്രമ’വും ഒടിഡിയിൽ പ്രദർശിപ്പിച്ചു. ആമസോൺ പ്രൈം വഴിയാണ് മൂന്ന് സിനിമകളും പ്രദർശിപ്പിച്ചത്. എന്നാൽ, അന്നത്തെ കോവിഡ് സാഹചര്യങ്ങളാണ് ഒടിഡിയിൽ സിനിമകൾ റിലീസ് ചെയ്യാൻ അവരെ പ്രേരിപ്പിച്ചതെന്ന് നടൻ ദിലീപ് യോഗത്തിൽ പറഞ്ഞു. ഇതാദ്യമായാണ് ദിലീപ് പൃഥ്വിരാജിനെ സപ്പോർട് ചെയ്ത് രംഗത്തു വരുന്നത്. മുൻപ് പല കാര്യങ്ങളിലും ഇരു കൂട്ടരും രണ്ടു പന്തിയിൽ ആയിരുന്നു.

ഗോൾഡ് സ്റ്റാർ, ബ്രോ ഡാഡി എന്നിവയാണ് ഇനി വരാനിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങൾ. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയും ആമസോൺ പ്രൈമിൽ തന്നെ പ്രദർശിപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്. കോവിഡ് സാഹചര്യങ്ങൾ സാധാരണ രീതിയിൽ ആയ സ്ഥിതിയ്ക്ക് തീയേറ്ററുകൾ തുറക്കാൻ ഇരിക്കുന്ന മുറയ്‌ക്കും വീണ്ടും പൃഥ്വിരാജ് ഒടിഡിയിൽ തന്റെ സിനിമ റിലീസ് ചെയ്യുന്നതാണ് തീയേറ്റർ ഉടമകളെ വീണ്ടും ചൊടിപ്പിക്കുന്നത്.

എന്നാൽ സിനിമയുടെ പ്രദർശനാനുമതി മുൻപേ നൽകിയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കരുതുന്നത്. മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയിൽ പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സ്റ്റാർ എന്ന ജോജോ ജോർജ്ജ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഈ സിനിമ ഒക്ടോബർ 29 ന് തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.