8 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ നേടാം 🤩. കേന്ദ്ര പദ്ധതി. ആർക്കും അംഗമാകാം.

സുരക്ഷിതമായ നിക്ഷേപങ്ങളിൽ വിശ്വസിക്കുന്നവർക്ക് പോസ്റ്റോഫീസ് പദ്ധതികൾ എപ്പോഴും അനുയോജ്യമായ ഒരു കാര്യമാണ്. വിവിധ ബാങ്കുകൾ പോസ്റ്റ് ഓഫീസിനേക്കാൾ മികച്ച പലിശനിരക്ക് തരുന്നുണ്ടെങ്കിൽ പോസ്റ്റ് ഓഫീസ് നിക്ഷേപം പൂർണ്ണമായും സുരക്ഷിതമാണ്. ഇങ്ങനെ സാധാരണക്കാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു പദ്ധതിയുമായിട്ടാണ് പോസ്റ്റോഫീസ് മുന്നോട്ട് വന്നിരിക്കുന്നത്.

ഒട്ടും തന്നെ റിസ്ക് എടുക്കുവാൻ താൽപര്യമില്ലാത്ത വ്യക്തികൾക്കും അതോടൊപ്പം സുരക്ഷിതമായി പണം നിക്ഷേപിക്കാൻ ആഗ്രഹമുള്ള വ്യക്തികൾക്കും ഏറെ ഉപകാരപ്രദമാകുന്ന ഒരു പദ്ധതിയാണിത്. ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. കൂടാതെ മൂന്നു പേർ അടങ്ങുന്ന ജോയിന്റ് അക്കൗണ്ടും തുടങ്ങാവുന്നതാണ്.

പ്രായപൂർത്തി ആകാത്തവരുടെ രക്ഷിതാക്കൾക്കും, പത്തു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് അവരുടെ പേരിലും അക്കൗണ്ട് തുടങ്ങുവാൻ സാധിക്കുന്നതാണ്. പ്രതിമാസം ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. പരമാവധി എത്ര രൂപ വേണമെങ്കിലും മാസം നിക്ഷേപിക്കാം.

പ്രതിവർഷം 5.8 % പലിശ നിരക്കാണ് ആർഡി അക്കൗണ്ട് മുഖേന ലഭിക്കുക. മൂന് വർഷത്തിന് ശേഷം ആർഡി അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതുമാണ്. കാലാവധി പൂർത്തിയാകുന്നതിന് ഒരു ദിവസം മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്താൽ പോലും സേവിങ്സ് അക്കൗണ്ടിന്റെ പലിശ നിരക്കിനെ ബാധിക്കുന്നതാണ്.

പോസ്റ്റ് ഓഫീസ് ആർ ഡി അക്കൗണ്ടിന്റെ കാലാവധി അക്കൗണ്ട് തുറക്കുന്ന സമയം മുതൽ 5 വർഷം മാത്രമാണ്. ശേഷം അവസാനിക്കും. പത്ത് വർഷം ഓരോ മാസവും 10000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 10 വർഷത്തിന് ശേഷം 16 ലക്ഷം ലഭിക്കും. എന്നാൽ 5 വർഷം ഓരോ മാസം 10000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കിൽ വർഷാവസാനം 8 ലക്ഷം രൂപയ്ക്ക് കൂടുതൽ ലഭിക്കും. ഈ പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനായി നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക. കൂടാതെ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ അറിവ് പകർന്നുനൽകുക.