ഇനിമുതൽ ഏത് സാധാരണ ഫാനുകളും സ്മാർട്ട് ഫാൻ ആയി മാറ്റാൻ സാധിക്കും. എങ്ങനെയാണെന്ന് പരിശോധിക്കാം

പലതരം സീലിങ് ഫാനുകൾ നമ്മൾ വീടുകളിൽ ഉപയോഗിച്ചു വരുന്നവരാണ്. എന്നാൽ സാധാരണ സീലിങ് ഫാനുകൾ ഒരു സ്മാർട്ട് ഫാൻ ആക്കി മാറ്റാൻ പറ്റുമോ എന്ന് നമ്മളിൽ പലരും ചിന്തിക്കാത്ത ഒരു കാര്യമാണ്. എന്നാൽ സാങ്കേതികവിദ്യ ഇത്രയും വളർന്നതിന്റെ പശ്ചാത്തലത്തിൽ നമ്മൾ ഏവർക്കും പ്രശസ്തമായി അറിയപ്പെടുന്ന ഉഷ എന്ന കമ്പനി പുതുതായി പുറത്തിറക്കിയ നൂതന ഉപകരണത്തെ പരിചയപ്പെടാം. ഈ ഒരു ഉപകരണം ഉപയോഗിച്ചുകൊണ്ട് ഏതൊരു സാധാരണ സീലിംഗ് ഫാനിനെയും സ്മാർട്ട്‌ ഫാൻ ആക്കി മാറ്റാൻ സാധിക്കും.

വളരെ എളുപ്പത്തിൽ ഫാനുമായി ബന്ധിപ്പിക്കുവാൻ പറ്റുന്ന ഈ ഒരു ഉപകരണം എങ്ങനെയാണ് പ്രവർത്തിപ്പിക്കുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം വേണ്ടത് ഉഷ എന്ന കമ്പനിയുടെ Aero Switch എന്ന ഒരു റിമോട്ട് യൂണിറ്റാണ്. വളരെ കാലങ്ങളായി ഇന്ത്യയിൽ ഫാനുകൾ, ഇത്തരത്തിലുള്ള മറ്റു ഉപകരണങ്ങൾ പുറത്തിറക്കുന്ന ഒരു പ്രമുഖ കമ്പനിയാണ് ഉഷ. ഓൺലൈനിലൂടെയും സാധാരണ കടകളിലൂടെയും ഈ ഒരു ഉപകരണം വാങ്ങാവുന്നതാണ്.

Aero Switch എന്ന ഉപകരണത്തിന്റെ  പെട്ടി തുറന്ന് കഴിഞ്ഞാൽ ആദ്യം ലഭിക്കുന്നത് ഒരു റിമോട്ട് ആണ്. ഈ ലഭിച്ചിരിക്കുന്ന റിമോട്ട് ഉപയോഗിച്ചാണ് പിന്നീട് ഫാൻ നിയന്ത്രിക്കുന്നത്. ശേഷം പെട്ടിയിൽ ലഭിക്കുന്നതാണ് ഇതിന്റെ പ്രധാന ഉപകരണം. പകുതി വൃത്താകൃതിയിലാണ് ഇത് കാണപ്പെടുന്നത്. ഈ ഉപകരണത്തിന്റെ പുറംഭാഗത്ത് ആയിട്ട് ഒരു സ്വിച്ച് കാണാൻ സാധിക്കുന്നതാണ്. ഉപകരണത്തിൽ നാല് സെറ്റ് വയറുകൾ ആണ് നൽകിയിരിക്കുന്നത്.

ഈ ഉപകരണം ഫാനിൽ ബന്ധിപ്പിക്കുമ്പോൾ ഉപകരണം ഓൺ ആയി ഇരിക്കുവാൻ ശ്രദ്ധിക്കുക. സീലിംഗ് ഫാനിന്റെ മുകൾവശത്ത് കാണപ്പെടുന്ന കപ്പിന്റെ  ഉള്ളിലായാണ് ഇത് വയ്ക്കേണ്ടത്. ശേഷം പ്രധാന കരണ്ട് കമ്പിയുടെ ചുമപ്പ് വയർ ഉപകരണത്തിന്റെ  ചുമപ്പ്  വയറുമായും,കറുപ്പ് വയർ ഉപകരണത്തിന്റെ കറുപ്പ് വയറുമായും ബന്ധിപ്പിക്കുക. ശേഷം ബാക്കി നിൽക്കുന്ന വെള്ള വയറും നീല വയറും ഫാനിൽ നിന്ന് വരുന്ന വയറിലേക്ക് ബന്ധിപ്പിക്കുക.

എല്ലാ വയറുകളും കൃത്യമായ രീതിയിൽ ബന്ധിപ്പിച്ചതിനുശേഷം ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തുക. ഉപകരണത്തിന്റെ സെൻസർ പുറത്തേക്ക് കാണുന്ന തരത്തിൽ ആയിരിക്കനം  ഫാനിൽ വയ്ക്കേണ്ടത്. കാരണം, എന്നാൽ മാത്രമേ റിമോട്ടിൽ ഫാൻ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഇതിൽ ലഭിച്ചിരിക്കുന്ന റിമോട്ട് ഉപയോഗിച്ചുകൊണ്ട് ഫാനിന്റെ  വേഗത കൂട്ടുവാനും കുറയ്ക്കുവാനും സാധിക്കുന്നതാണ്.

അതോടൊപ്പം തന്നെ ഫാൻ ഓൺ ആക്കുന്നതിനും ഓഫ് ആക്കുന്നതിനു ഈ റിമോട്ട് സഹായിക്കുന്നതാണ്. റെഗുലേറ്റർ നിലനിർത്തിക്കൊണ്ടാണ് റിമോട്ട്  ഉപയോഗിക്കുന്നതെങ്കിൽ റെഗുലേറ്ററിലെ വേഗത ഏറ്റവും കൂടുതൽ വേഗതയിൽ തന്നെ ഇടണം. ഈ ഒരു ഉപകരണത്തിന്റെ വില ഏകദേശം 650 രൂപ മുതൽ 750 രൂപ വരെയാണ്. ഇത്തരം നൂതന വിദ്യകൾ നമ്മൾ ഏവരും പരിചയപ്പെടാൻ ശ്രമിക്കുക.