പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്!! പുതിയ രീതിയിൽ പണം തട്ടാൻ ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ!! പോലീസിന്റെ ജാഗ്രത നിർദ്ദേശം.

ഈ ഒരു കാലഘട്ടത്തിൽ നമ്മളിൽ ഭൂരിഭാഗം ആളുകളും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരായിരിക്കും. ഇതിൽ പലരും സ്മാർട്ട് ഫോണുകളിലൂടെ ഓൺലൈൻ വഴിയുള്ള പണമിടപാടുകളും മറ്റും നടത്തുന്നവരാണ്.

ബാങ്കുകളിൽ പോകാതെ തന്നെ ഏത് സ്ഥലത്ത് നിന്ന് വേണമെങ്കിലും പണം ആരുടെ അക്കൗണ്ടിലേക്കും ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നത് കൊണ്ടുതന്നെയാണ് ആളുകൾക്കിടയിൽ ഓൺലൈൻ പണമിടപാടുകൾക്ക് ഇത്രയും സ്വീകാര്യത ലഭിക്കുന്നത്.

ഓൺലൈൻ മണി ട്രാൻസ്ഫറിന്റെ സ്വീകാര്യത വർധിച്ചതോടെ നിരവധി തട്ടിപ്പുകളും ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് നടന്നുവരുന്നുണ്ട്. ഈ കഴിഞ്ഞ കാലങ്ങളിലായി ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് ആളുകളാണ് വിവിധതരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായിരിക്കുന്നത്.

ഈയൊരു സാഹചര്യത്തിൽ കേരളാ പോലീസ് ജനങ്ങൾക്ക് വേണ്ടി ജാഗ്രതാനിർദേശം  നൽകിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇപ്പോൾ അരങ്ങേറി വരുന്ന പുതിയൊരു തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കാനാണ്  പോലീസ് ഇപ്പോൾ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. നമ്മളിൽ ചിലരുടെയെങ്കിലും ഫോണിലേക്ക് പാൻ കാർഡും, എടിഎം കാർഡും തമ്മിൽ ലിങ്ക് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മെസ്സേജ് വന്നിട്ടുണ്ടാകും.

ഈ മെസ്സേജിനോടൊപ്പം ഒരു വെബ്സൈറ്റ് ലിങ്കും ഉണ്ടാകും. ഈ ലിങ്കിൽ നിങ്ങൾ ക്ലിക്ക് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഫോണിലുള്ള സകല വിവരങ്ങളും തട്ടിപ്പുകാർ ചോർത്തിയെടുക്കുകയും, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയും ചെയ്യുന്നതായിരിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം സ്വദേശിയായ വ്യക്തിക്ക് ഇത്തരത്തിൽ ഫോണിലേക്ക് മെസ്സേജ് വരികയും, ഇദ്ദേഹം മെസ്സേജിന് ഒപ്പം ഉണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരു വെബ്സൈറ്റിലേക്ക് കയറുകയും ഇദ്ദേഹത്തിൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും 95,000 രൂപ നഷ്ടമാവുകയും ചെയ്തു.

അതുകൊണ്ടുതന്നെ നിങ്ങളുടെ ഫോണിലേക്ക് ഇത്തരത്തിലൊരു മെസ്സേജ് വരുകയാണെങ്കിൽ യാതൊരു കാരണവശാലും മെസ്സേജിന് റിപ്ലൈ ചെയ്യുകയോ മെസ്സേജിന് ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യാതിരിക്കുക. ഉടൻതന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് ഇതുപോലുള്ള തട്ടിപ്പുകൾക്ക് ഇരയാവരാതിരിക്കാൻ ശ്രമിക്കുക.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്!! പുതിയ രീതിയിൽ പണം തട്ടാൻ ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ!! പോലീസിന്റെ ജാഗ്രത നിർദ്ദേശം.