കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്കൂളുകൾ കോളേജുകൾ എന്നിവ അടച്ചിരുന്നതാണ്. മാസങ്ങൾ കടന്നിട്ടും ഇതുവരെ സ്കൂളുകൾ പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് പ്രതിസന്ധി മൂലം രോഗബാധ തടയുന്നതിന്റെ ഭാഗമായിട്ടാണ് സ്കൂളുകൾ അടച്ചിരുന്നത്. സ്കൂളുകൾ തുറന്നാൽ കോവിഡ് രോഗബാധ നിയന്ത്രിക്കാൻ കഴിയില്ല എന്നാണ് സർക്കാർ വിലയിരുത്തിയിരുന്നത്.
എന്നാൽ നിലവിൽ കോവിഡ് രോഗബാധ്യത കുറയുന്നതിന്റെ അടിസ്ഥാനത്തിൽ ജനുവരി മുതൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങുകയാണ്. നിലവിൽ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒന്നാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസ്സുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്.
ഡിസംബർ പതിനെട്ടാം തീയതി മുതൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് എക്സാം നടക്കാൻ പോവുകയാണ്. ഈ ഒരു കാരണം മുൻനിർത്തിക്കൊണ്ട് ഡിസംബർ പതിനെട്ടാം തീയതി മുതൽ ഇരുപത്തിയേഴാം തീയതി വരെയുള്ള ഓൺലൈൻ ക്ലാസുകളിൽ രണ്ടു ക്ലാസുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
ഡിസംബർ ഇരുപതാം തീയതിയും ഡിസംബർ 27-ആം തീയതിയും എന്നിങ്ങനെ രണ്ട് ദിവസങ്ങളിലായാണ് ക്ലാസ് നടക്കുക. എന്നാൽ ജനുവരിയിൽ കൂടുതൽ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 24-ആം തീയതി മുതൽ ഡിസംബർ 27-ആം തീയതി വരെയുള്ള ദിവസങ്ങളിൽ എസ്എസ്എൽസി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.
ഇതിന്റെ ഭാഗമായി ഡിസംബർ പതിനെട്ടാം തീയതി മുതൽ ഇരുപത്തിനാലാം തീയതി വരെയുള്ള ദിവസങ്ങളിൽ ഒരു ക്ലാസ് കൂടുതൽ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ പതിനെട്ടാം തീയതി മുതൽ ഡിസംബർ 23-ആം തീയതി വരെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ഓൺലൈൻ ക്ലാസ്സുകൾ ഉണ്ടായിരിക്കും.
ശേഷം ജനുവരി നാലാം തീയതിയാണ് ക്ലാസുകൾ തുടങ്ങുകയുള്ളൂ. ഇതോടൊപ്പം ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഡിസംബർ 18 ആം തീയതിക്ക് ശേഷം ജനുവരി നാലാം തീയതിയാണ് ക്ലാസുകൾ തുടങ്ങുക.