എല്ലാ വീട്ടിലേക്കും ചോക്ലേറ്റുകളും സേമിയയും ലഭിക്കും – സംസ്ഥാന സർക്കാരിന്റെ ഓണം ബംബർ കിറ്റ് – പതിമൂന്നോളം സാധനങ്ങൾ അടങ്ങുന്നത് – എന്തൊക്കെയാണെന്ന് അറിയൂ

2020 ൽ ലഭിച്ചതുപോലെ തന്നെ 2021 ലും സമൃദ്ധിയുടെ ഒരു പൊന്നോണം നേർന്നുകൊണ്ട് സംസ്ഥാന സർക്കാർ സൗജന്യ കിറ്റ് വിതരണം ആരംഭിക്കാൻ പോകുകയാണ്. ഓഗസ്റ്റ് 1 മുതൽ ആയിരിക്കും ബംബർ ഓണക്കിറ്റ് വിതരണം തുടങ്ങുക.

ജൂലൈ മാസത്തെയും ഓഗസ്റ്റ് മാസത്തെയും കിറ്റുകൾ കൂട്ടി ചേർത്താണ് ഓഗസ്റ്റ് മാസത്തെ ഒരു വലിയ കിറ്റായി സംസ്ഥാന സർക്കാർ നൽകാൻ പോകുന്നത്. ഈ കിറ്റിൽ പതിമൂന്നോളം സാധനങ്ങളാണ് ഉണ്ടായിരിക്കുക എന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന അറിവ്. സപ്ലൈകോ ആണ് ഈ വിശദീകരണം നൽകിയിരിക്കുന്നത്.

കേരളത്തിലെ ഏകദേശം 86 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്ക് ആണ് ഇത്തരത്തിൽ സൗജന്യ കിറ്റ് ലഭ്യമാകുക. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ചില ആളുകളും അതുപോലെതന്നെ മറ്റു ചില സർക്കാർ ഉദ്യോഗസ്ഥരും ഈ വട്ടത്തെ കിറ്റ് നിരസിക്കുകയുണ്ടായി. ഒരു കിറ്റിന് ഏകദേശം 488 രൂപയാണ് വില വരുന്നത്.

ഇതിനു വേണ്ടി സംസ്ഥാന സർക്കാർ ഏകദേശം 425 കോടിക്ക് മുകളിൽ നീക്കിവെച്ചിട്ടുണ്ട്. റേഷൻകട വഴി വിതരണം ചെയ്യുന്നതു കൊണ്ട് തന്നെ റേഷൻ വ്യാപാരികൾക്ക് ഒരു കിറ്റിനു അഞ്ചുരൂപ നിരക്കിൽ സർക്കാരിന് കൊടുക്കേണ്ടതായും വരുന്നു. ഇത്തരത്തിലുള്ള ധാരാളം നടപടികൾ ഉണ്ട്. ഇതെല്ലാം കൂടിയാണ് ഏകദേശം 425 കോടിക്ക് മുകളിൽ മുതൽമുടക്ക് വരുന്നത്. കുട്ടികൾക്കുള്ള ചോക്ലേറ്റും ഈ കിറ്റിൽ ഉണ്ടായിരിക്കുന്നതാണ്.

അതുകൊണ്ടുതന്നെ ഒരു വീട്ടിൽ എല്ലാവർക്കും സന്തോഷം നൽകുന്ന ഒരു കിറ്റ് ആയിരിക്കും ഇത്. കൂടാതെ സേമിയയുടെ ഒരു കിറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത് കൊണ്ട് തന്നെ ഓണത്തിന് പായസം വെക്കാനും മറ്റും ഇത് ഉപകാരപ്പെടും. കിറ്റിൽ പ്രധാനമായും ഉൾപ്പെടുത്താൻ പോകുന്ന സാധനങ്ങളുടെ പട്ടിക സപ്ലൈകോ സംസ്ഥാന സർക്കാരിന് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.

ഇതിൽ പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, ചെറുപയർ അല്ലെങ്കിൽ വൻപയർ 500 ഗ്രാം, തേയിലപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, മുളകുപൊടി 100 ഗ്രാം, മഞ്ഞൾ പൊടി 100 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ഗോതമ്പ് നുറുക്ക് അല്ലെങ്കിൽ ആട്ട മാവ് ഒരു കിലോ, ശബരിയുടെ ബാത്ത് സോപ്പ് അല്ലെങ്കിൽ വാഷ് സോപ്പ്, ഒരു സേമിയ പാക്കറ്റ്, ഒരു രൂപയുടെ ചോക്ലേറ്റ് 20 എണ്ണം അടങ്ങിയ ഒരു പാക്കറ്റ്, ഇവയെല്ലാം പായ്ക്ക് ചെയ്യാൻ ഒരു തുണി സഞ്ചി. ഇവയെല്ലാമാണ് ഓഗസ്റ്റ് മാസത്തെ ഭക്ഷ്യ കിറ്റിൽ ഉൾപ്പെടുത്താൻ സാധിച്ചേക്കുക എന്നാണ് സപ്ലൈകോ സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ അനുമതി നൽകി എങ്കിൽ ഈ വിഭവങ്ങൾ ആയിരിക്കും ഓരോരുത്തരുടെയും വീടുകളിലേക്ക് ഭക്ഷ്യ കിറ്റിൽ എത്തിച്ചേരുന്നത്. വളരെ പ്രധാനപ്പെട്ട ഈ വിവരങ്ങൾ പരമാവധി എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക.