രാജ്യത്ത് ഇരുനൂറിനോട് അടുത്ത് ഒമിക്രോൺ രോഗികൾ!! സംസ്ഥാനങ്ങളോട് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നിർദേശം.

കഴിഞ്ഞ മാസമായിരുന്നു കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി  ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. കോവിഡിന്റെ മുൻ വകഭേദങ്ങളേക്കാൾ കൂടുതൽ രോഗവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ റിപ്പോർട്ട് ചെയ്തത് ലോകരാജ്യങ്ങൾക്കെല്ലാം വലിയ ആശങ്കയായിരുന്നു ഉണ്ടാക്കിയത്.

ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത ഉടൻതന്നെ പ്രതിരോധ നടപടികളുടെ ഭാഗമായി മറ്റ് രാജ്യങ്ങളെല്ലാം ആഫ്രിക്കയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം താൽക്കാലികമായി നിർത്തിവച്ചിരുന്നു.  എന്നാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട്തന്നെ ഒമിക്രോണ്‍ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു ചെയ്തത്.

മുൻ വകഭേദങ്ങളെ  അപേക്ഷിച്ച് വളരെയധികം പെട്ടെന്ന് തന്നെ രോഗം മറ്റൊരാളിലേക്ക് പകരും എന്നതാണ് ഒമിക്രോണിനെ കൂടുതൽ അപകടകാരിയാക്കുന്നത്. ഇപ്പോൾ ഇന്ത്യയിൽ ഒമിക്രോണ്‍ ബാധിതരായവരുടെ എണ്ണം ഇരുനൂറിനോട് അടുത്തിരിക്കുകയാണ് എന്നാണ് കേന്ദ്രമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഈയൊരു ആശങ്കവഹമായ സാഹചര്യത്തിൽ രാജ്യത്ത് കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം എന്നാണ് കേന്ദ്ര മന്ത്രാലയം ഇപ്പോൾ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. മുൻ വകഭേദമായ ഡെൽറ്റയേകാളും മൂന്നിരട്ടി കോവിഡ് വ്യാപനം ഉണ്ടാക്കാൻ ഒമിക്രോണിന് കഴിയുമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ ന്യൂഇയർ ആഘോഷങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്കെല്ലാം ശക്തമായിട്ടുള്ള നിയന്ത്രണം ഏർപ്പെടുത്തി കൂടുതൽ രോഗവ്യാപനം ഉണ്ടാകാതെ ശ്രദ്ധിക്കണം എന്നാണ് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

ഈയൊരു സാഹചര്യം നിൽക്കുമ്പോഴും നിലവിലുള്ള വാക്സിനുകൾക്ക് പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുത്ത് നിൽക്കാൻ കഴിയില്ലെന്ന വ്യാപകമായ പ്രചരണം സോഷ്യൽ മീഡിയയിലൂടെയും, അല്ലാതെയും നടന്നുവരുന്നുണ്ട്. എന്നാൽ വാക്സിനുകളെ പറ്റിയുള്ള ഈയൊരു വാദത്തിന് യാതൊരു തെളിവുകളും ഇല്ലെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

കോവിഡിനെതിരെയുള്ള പ്രതിഷേധശേഷി വർധിപ്പിക്കുന്നതിനായി എത്രയും പെട്ടെന്ന് തന്നെ വാക്സിൻ സ്വീകരിക്കാനാണ് ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നത്. മഹാരാഷ്ട്രയിലാണ് നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

65 പേർക്കാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധ സ്വീകരിച്ചിരിക്കുന്നത്. 54 കേസുകളുമായി ഡൽഹിയാണ് ആണ് രണ്ടാമതായി ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം. 54 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് ഇരുനൂറിനോട് അടുത്ത് ഒമിക്രോൺ രോഗികൾ!! സംസ്ഥാനങ്ങളോട് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നിർദേശം.