നവംബർ മാസത്തിൽ ലഭിക്കുന്ന പെൻഷൻ തുകയിൽ വർദ്ധനവ് ഉണ്ടാകുമോ ? വാസ്തവം ഇതാണ്.

നവംബർ മാസത്തെ പെൻഷൻ വിതരണം വരുംദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്ന സന്തോഷകരമായ വാർത്തയാണ് നിലവിലുള്ളത്. നവംബർ മുതൽ പെൻഷൻ കൈപ്പറ്റുന്ന വ്യക്തികൾ വളരെ പ്രധാനമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

വിവിധങ്ങളായ സാമൂഹ്യ സുരക്ഷാ പെൻഷനുകളായ വാർദ്ധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസ്സിന് മുകളിൽ പ്രായമായവരിൽ അവിവാഹിത പെൻഷൻ കൈപ്പറ്റുന്നവരും അതോടൊപ്പം വിവിധങ്ങളായിട്ടുള്ള ക്ഷേമനിധികളിൽ നിന്ന് ലഭിക്കുന്ന ക്ഷേമപെൻഷനുകൾ കൈപറ്റുന്നവർക്കും ഈ നവംബർ മാസം സന്തോഷിക്കാം. ജനങ്ങൾക്ക് യാതൊരു തടസ്സവുമില്ലാതെ പെൻഷൻ തുകയായ 1400 രൂപ ലഭിക്കുന്നതായിരിക്കും. ഏകദേശം 58 ലക്ഷത്തോളം വ്യക്തികൾക്കാണ് തുക ലഭിക്കുക.

നിലവിൽ പെൻഷൻ തുക വർധിപ്പിച്ചിട്ടില്ല. എന്നാൽ വർധിപ്പിക്കുന്നത് ആയിരിക്കും. നമുക്കറിയാം ആദ്യം 600 രൂപയായിരുന്ന പെൻഷൻ 1200 രൂപയായി. ശേഷം 1300 രൂപയായി വർധിപ്പിക്കുകയും ചെയ്തു. പിന്നീട് കഴിഞ്ഞ മാസങ്ങളിൽ അത് 1400 രൂപയായി വർധിപ്പിച്ചു.
ഈയൊരു സർക്കാറിന്റെ ഭരണം അവസാനിക്കുന്നതിനു മുൻപ് തന്നെ ഭരണ പത്രികയിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ പെൻഷൻ തുക 1500 രൂപയാക്കുന്നതാണ്.

എല്ലാ മാസവും അവസാനം അതായത് ഇരുപതാം തീയതിക്കും മുപ്പതാം തീയതിക്കും ഇടയിൽ പെൻഷൻ വിതരണം ചെയ്യും എന്നാണ് സർക്കാർ അറിയിക്കുന്നത്. ഇനിമുതൽ പെൻഷൻ വാങ്ങുന്ന രീതിയിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താവുന്നതാണ്. അതായത് വീട്ടിലേക്ക് വാങ്ങുന്നവർക്ക് ബാങ്ക് അക്കൗണ്ടിലേക്കും, ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചിരുന്നവർക്ക് വീട്ടിലേക്കും എന്ന രീതിയിൽ പെൻഷൻ തുക കൈപ്പറ്റാവുന്നതാണ്. ഈയൊരു സൗകര്യം ലഭിക്കുന്നതിനായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്ന തലങ്ങളിൽ ചെന്ന് മാറ്റി നൽകാവുന്നതാണ്.

നിരവധി വ്യക്തികൾക്ക് ഇതുവരെ ബയോമെട്രിക് മസ്റ്ററിങ് ചെയ്യുവാൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ളവരും വിഷമിക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ബയോമെട്രിക് മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാനുള്ള അവസരങ്ങളും തുടർന്നുള്ള മാസങ്ങളിൽ ലഭിക്കുന്നതായിരിക്കും.പെൻഷൻ ലഭിച്ചിട്ടുണ്ടോ എന്ന് അറിയുവാൻ വേണ്ടി സേവന പെൻഷൻ വെബ്സൈറ്റ് വഴി അറിയാവുന്നതാണ്.